ക്രിക്കറ്റ് ആരാധകരുടെ പ്രീയതാരമാണ് ദക്ഷിണാഫ്രിക്കയുടെ സൂപ്പര്‍ഹീറോ എബി ഡിവില്ലിയേഴ്‌സ്. ചെറുപ്പകാലത്ത് തനിക്ക് വലിയൊരു ഹോബിയുണ്ടായിരുന്നുവെന്നാണ് എബി ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്.
സ്‌കൂള്‍ ജീവിതത്തില്‍ ഡിവില്ലിയേഴ്‌സിന്റെ ഹോബി മറ്റൊന്നുമായിരുന്നില്ല. സുന്ദരികളായ പെണ്‍കുട്ടികള്‍ക്ക് പ്രണയ ലേഖനം എഴുതുകയെന്ന ഹോബിയായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നത്. എന്നാല്‍, ഈ കത്തുകള്‍ ഒരാള്‍ക്ക് പോലും നല്‍കാനുള്ള ധൈര്യം കൊച്ചു ഡിവില്ലിയേഴ്‌സിന് ഇല്ലായിരുന്നു.
എഴുതി കൂട്ടിയ മൂപ്പതോളം പ്രണയലേഖനങ്ങള്‍ പിന്നീട് വീടിന്റെ തട്ടിന്‍പുറത്ത് ഞാന്‍ ഒളിപ്പിച്ചുവെച്ചു. തന്റെ കത്തുകള്‍ വായിക്കാനുള്ള ഭാഗ്യം ഒരു കുട്ടിക്കും ഉണ്ടായില്ല എന്നാണ് എനിക്ക് തോന്നുന്നത്. മുതിര്‍ന്നപ്പോള്‍ വിവാഹം കഴിച്ചു. ഇതിന് ശേഷം ഭാര്യ ഡാനിയേലയ്‌ക്ക് തുടര്‍ച്ചയായി കത്ത് എഴുതലായി എന്റെ പരിപാടിയെന്നും ഡിവില്ലിയേഴ്‌സ് പറയുന്നു.
ഐപിഎല്‍ മത്സരം കാണാന്‍ എത്തിയ ഡാനിയേല മടങ്ങുമ്പോള്‍ അവളുടെ പാസ്‌പോര്‍ട്ടില്‍ ഞാന്‍ ഒരു കത്തെഴുതി ഒളിപ്പിച്ചു വെച്ചു. വിമാനത്തില്‍ വെച്ച് വായിക്കാനായിരുന്നു കത്ത് നല്‍കിയത്. കത്ത് വായിച്ച ശേഷം രണ്ട് ദിവസത്തിനു ശേഷം അവള്‍ ആ കത്തിന് നന്ദി പറഞ്ഞുവെന്നും എബി വ്യക്തമാക്കി.