വെസ്റ്റ് ഇൻഡീസിന് ബാറ്റിംഗ് തകർച്ച

തിങ്കള്‍, 15 സെപ്‌റ്റംബര്‍ 2014 (10:27 IST)
ആദ്യ ദിനത്തിലെ മികച്ച പ്രകടനത്തിനു ശേഷം തങ്ങളുടെ 500മത് ടെസ്‌റ്റ് കളിക്കുന്ന വെസ്റ്റ് ഇൻഡീസിന് ബംഗ്ളാദേശിനെതിരെ രണ്ടാംദിനം ബാറ്റിംഗ് തകർച്ച. ആദ്യദിനം 246/3 എന്ന ശക്തമായ സ്കോറില്‍ നിന്നാണ് വിന്‍ഡീസ് തകര്‍ന്നത്.

രണ്ടാംദിനം രാവിലെ തന്നെ വിൻഡീസിന് നാല് വിക്കറ്റുകൾ നഷ്ടമായി. ആദ്യദിനം ബ്രാത്ത് വെയ്റ്റ് (63), ജോൺസൺ (66) എന്നിവർ അർദ്ധ സെഞ്ച്വറികൾ നേടി ടീമിനെ മാന്യമായ സ്കോറില്‍ എത്തിച്ചിരുന്നു. പിന്നീടാണ് വെസ്റ്റ് ഇൻഡീസിന് ബാറ്റിംഗ് തകർച്ച നേരിട്ടത്. 50 റണ്ണുമായി ചന്ദർപോൾ ക്രീസിലുണ്ട്. ബംഗ്ളാ പേസർമാരായ അൽ അമിൻ ഹുസൈനും ഷഫിയ്യൽ ഇസ്ളാമുമാണ് വിക്കറ്റുകൾ വീഴ്ത്തിയത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.

വെബ്ദുനിയ വായിക്കുക