ഗില്ലിനെ പുറത്താക്കിയതിൽ ഞങ്ങൾക്ക് കുറ്റബോധമില്ല: കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്

ചൊവ്വ, 2 മെയ് 2023 (14:58 IST)
ഇന്ത്യൻ സൂപ്പർ താരം ശുഭ്മാൻ ഗില്ലിനെ ടീമിൽ നിലനിർത്താത്തതിൽ തങ്ങൾക്ക് കുറ്റബോധമില്ലെന്ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് സിഇഒ വെങ്കി മൈസൂർ. നമ്മൾ വളർത്തിയെടുത്ത പ്രതിഭകൾ മറ്റ് ടീമുകൾക്കായും നല്ല പ്രകടനം നടത്തുന്നത് കാണുന്നത് സന്തോഷകരമായ കാര്യമാണെന്നും മൈസൂർ പറഞ്ഞു. 2022 ഐപിഎൽ താരലേലത്തിന് മുന്നൊടിയായി 4 താരങ്ങളെ മാത്രമെ ടീമുകൾക്കായിരുന്നുള്ളുവെന്നും മൈസൂർ ഓർമിപ്പിച്ചു.
 
8,9 താരങ്ങളെ നിർത്താൻ ഞങ്ങൾക്ക് താത്പര്യമുണ്ടായിരുന്നു. അതിൽ നിന്ന് നാലുപേരെ തെരെഞ്ഞെടുക്കേണ്ടി വന്നു. അതിൽ കുറ്റബോധമില്ല. ആ സമയത്തെ കാര്യങ്ങൾ കണക്കിലെടുത്തായിരുന്നു തീരുമാനമെടുത്തത്. അത് നല്ല തീരുമാനമായിരുന്നു എന്നാണ് ഇപ്പോഴും വിശ്വസിക്കുന്നത്. അദ്ദേഹം കൂട്ടിചേർത്തു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍