Virat kohli: കൊടുത്താൽ അത് തിരിച്ചുകിട്ടുമെന്ന് ഓർമ വേണം, ഇല്ലെങ്കിൽ അതിന് നിൽക്കരുത്: മാസ് ഡയലോഗുമായി കോലി

ചൊവ്വ, 2 മെയ് 2023 (14:35 IST)
ഐപിഎല്ലിൽ ലഖ്നൗ സൂപ്പർ ജയൻ്സ് പരിശീലകൻ കൂടിയായ മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീറുമായി നടന്ന വാക്കേറ്റത്തിന് പിന്നാലെ ഡ്രസിംഗ് റൂമിൽ മാസ് ഡയലോഗുമായി ആർസിബി താരം വിരാട് കോലി. കൊടുത്താൽ അത് തിരികെ കിട്ടുമെന്ന കാര്യം മറക്കരുതെന്നും അത് താങ്ങാൻ കഴിയില്ലെങ്കിൽ കൊടുക്കാൻ നിൽക്കരുതെന്നും ആർസിബി പുറത്തുവിട്ട വീഡിയോയിൽ കോലി പറയുന്നു.
 
സ്വീറ്റ് വിൻ ബോയ്സ് സ്വീറ്റ് വിൻ എന്ന് പറഞ്ഞുകൊണ്ടാണ് വീഡിയോ തുടങ്ങുന്നത്. പിന്നീട് കൊടുത്താൽ തിരിച്ചുകിട്ടുമെന്ന് ഓർമവേണമെന്നും ഇല്ലെങ്കിൽ അതിന് നിൽക്കരുതെന്നും കോലി പറയുന്നു. ലഖ്നൗവിൻ്റെ ഹോം ഗ്രൗണ്ടിൽ ആർസിബിക്കാണ് എൽഎസ്ജിയേക്കാൾ പിന്തുണ ലഭിച്ചതെന്നും അത് അവിശ്വസനീയമായിരുന്നുവെന്നും ഒരു ടീം എന്ന നിലയിൽ ആളുകൾ ആർസിബിയെ ഇഷ്ടപ്പെടുന്നു എന്നതിൻ്റെ തെളിവാണിതെന്നും കോലി പറയുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍