തലങ്ങും വിലങ്ങും അടിയോടടി; ഒരോവറില്‍ പിറന്നത് 43 റണ്‍സ് - ചിരിത്രമെഴുതി കിവീസ് താരങ്ങള്‍

വെള്ളി, 9 നവം‌ബര്‍ 2018 (14:37 IST)
ഒരോവറില്‍ 43 റണ്‍സടിച്ച് ന്യൂസീലാന്‍ഡ് താരങ്ങള്‍ക്ക് ലോക റെക്കോര്‍ഡ് സ്വന്തമാക്കി.  ന്യൂസിലന്‍ഡിലെ ആഭ്യന്തര ക്രിക്കറ്റ് ടൂര്‍ണമെന്റായ ഫോര്‍ഡ് ട്രോഫിയിലാണ് ഒരോവറില്‍ 43 റണ്‍സ് അടിച്ചുകൂട്ടിയത്. ക്രിക്കറ്റ് ചരിത്രത്തില്‍ തന്നെ ഒരോവറില്‍ നേടുന്ന ഏറ്റവും കൂടുതല്‍ റണ്‍സാണിത്.

സെന്‍‌ട്രല്‍ ഡിസ്‌ട്രിക്കിനെതിരായ മത്സരത്തില്‍ നോര്‍ത്തേണ്‍ ഡിസ്‌ട്രിക്ക് താരങ്ങളായ ജോ കാര്‍ട്ടറും ബ്രെറ്റ് ഹാംപ്റ്റണുമാണ് ഈ റെക്കോര്‍ഡ് അടിച്ചെടുത്തത്. ദക്ഷിണാഫ്രിക്കന്‍ വംശജനായ പേസര്‍ വില്യം ലൂഡിക്കാണ് അടി മേടിച്ചുകൂട്ടിയത്.

ലൂഡിക്കിന്റെ ഓവറിലെ ആദ്യ പന്ത് നേരിട്ടത് ഹാംപ്റ്റണായിരുന്നു. ബാറ്റിന്റെ എഡ്ജില്‍ തട്ടി പന്ത് ബൗണ്ടറി ലൈന്‍ കടന്നതോടെ നാല് റണ്‍സ്. അടുത്ത രണ്ട് ഫുള്‍ ടോസുകളില്‍ ഹാംപ്റ്റണ്‍ സിക്‌സറുകള്‍ നേടി.  

അടുത്ത പന്തും ഹാംപ്റ്റണ്‍ സിക്‌സിലേക്ക് പറത്തിയതോടെ മൂന്നു പന്തില്‍ 24 റണ്‍സെന്ന നിലയിലായി. അടുത്ത പന്തില്‍ സിംഗിളെടുത്ത് ഹാംപ്റ്റണ്‍, കാര്‍ട്ടറിന് സ്‌ട്രൈക്ക് കൈമാറി. പിന്നീട് അടുത്ത മൂന്ന് പന്തിലും കാര്‍ട്ടര്‍ സിക്‍സ് നേടിയതോടെ ഒരോവറില്‍ 43 റണ്‍സ് പിറന്നു. ഓവര്‍: 4, 6+nb, 6+nb, 6, 1, 6, 6, 6.

കാര്‍ട്ടര്‍ 102 റണ്‍സും ഏഴാമതായി ഇറങ്ങിയ ഹാംപ്റ്റണ്‍ 95 റണ്‍സും അടിച്ചെടുത്തതോടെ നിശ്ചിത ഓവറില്‍ 313 റണ്‍സാണ് നോര്‍ത്തേണ്‍ ഡിസ്ട്രിക്റ്റ്‌സ് പടുത്തുയര്‍ത്തിയത്. 314 റണ്‍സ് പിന്തുടര്‍ന്ന സെന്‍ട്രല്‍ ടീം ഒടുവില്‍ 25 റണ്‍സിന് തോല്‍വി വ‍ഴങ്ങി.

4, 6+nb, 6+nb, 6, 1, 6, 6, 6
43-run over ✔️
List A world record ✔️
Congratulations Joe Carter and Brett Hampton!#ndtogether #cricketnation pic.twitter.com/Kw1xgdP2Lg

— Northern Districts (@ndcricket) November 7, 2018

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍