ഐപിഎല്ലിലെ മിന്നും താരമെന്ന വിശേഷണം സ്വന്തമായുണ്ടെങ്കിലും ഇന്ത്യന്‍ ടീമില്‍ തന്റെ ആവശ്യമുണ്ടെന്ന് തെളിയുക്കുന്ന പ്രകടനങ്ങളൊന്നും തന്നെ അടുത്തകാലത്തൊന്നും മലയാളി താരം സഞ്ജു സാംസണ്‍ നടത്തിയിരുന്നില്ല. ഈ വിമര്‍ശനങ്ങളുടെയെല്ലാം മുനയൊടിക്കുന്നതായിരുന്നു ദക്ഷിണാഫ്രിക്കയില്‍ സഞ്ജു നടത്തിയ സെഞ്ചുറി പ്രകടനം. പരമ്പരയിലെ മൂന്നാം മത്സരത്തിലായിരുന്നു മൂന്നാമതായി ബാറ്റിംഗിനിറങ്ങി കൊണ്ട് സഞ്ജു സെഞ്ചുറി പ്രകടനം നടത്തിയത്.
പലപ്പോഴും വമ്പന്‍ ഷോട്ടുകള്‍ക്ക് ശ്രമിച്ച് സഞ്ജു വിക്കറ്റ് വലിച്ചെറിയുന്നതായി ആരാധകരും മുന്‍ താരങ്ങളുമെല്ലാം സഞ്ജുവിനെതിരെ പരാതി പറയാറുണ്ട്. സെഞ്ചുറി നേടിയ മത്സരത്തിലും വ്യക്തിഗത സ്‌കോര്‍ 97ല്‍ നില്‍ക്കെ സിക്‌സടിച്ച് സെഞ്ചുറി നേടാന്‍ താന്‍ ആലോചിച്ചിരുന്നതായി സഞ്ജു പറയുന്നു. കോഴിക്കോട് നടന്ന ഒരു സ്വകാര്യചടങ്ങിനിടെയാണ് സഞ്ജു ഇക്കാര്യം പറഞ്ഞത്. അന്ന് എന്റെ സ്‌കോര്‍ 97ല്‍ നില്‍ക്കെ എനിക്ക് രണ്ടോവറുകളില്‍ സ്‌െ്രെടക്ക് ലഭിച്ചില്ല. എപ്പോഴും നോണ്‍ സ്‌െ്രെടക്കര്‍ എന്‍ഡില്‍ നില്‍ക്കുമ്പോഴാണ് സമ്മര്‍ഡം അധികമാവുക.
ആ സമയത്ത് സിക്‌സടിച്ചുകൊണ്ട് സെഞ്ചുറി തികച്ചാലോ എന്ന കാര്യം ഞാന്‍ ആലോചിക്കുകയും ചെയ്തു. എന്നാല്‍ എന്റെ കുടുംബത്തിന്റെയും ഭാര്യയുടെയുമെല്ലാം പ്രാര്‍ഥന മനസ്സില്‍ കേള്‍ക്കാന്‍ കഴിഞ്ഞു. ഇതോടെയാണ് സെഞ്ചുറി നേടാനായി തിരക്കിടേണ്ടെന്ന് തീരുമാനിച്ചത്. സഞ്ജു പറയുന്നു. സെഞ്ചുറി നേടിയ ശേഷം ഇന്ത്യയില്‍ തിരിച്ചെത്തിയപ്പോള്‍ ഒരുപാട് പേര്‍ ഞാന്‍ 90കളില്‍ നില്‍ക്കെ എനിക്കായി പ്രാര്‍ഥിച്ചതായി പറഞ്ഞുവെന്നും സഞ്ജു പറഞ്ഞു.