Refresh | This website p-malayalam.webdunia.com/article/cricket-news-in-malayalam/virat-kohli-wins-for-rcb-125060400009_1.html is currently offline. Cloudflare's Always Online™ shows a snapshot of this web page from the Internet Archive's Wayback Machine. To check for the live version, click Refresh. |
കപ്പില്ലാത്തവനെന്ന പരിഹാസങ്ങളില്‍ നിന്നുള്ള ശാപമോക്ഷമല്ല വിരാട് കോലിക്ക് ഈ കിരീടം. മറിച്ച് ജീവനോളം സ്‌നേഹിച്ചൊരു മോഹകപ്പിന്റെ സ്വപ്‌നസാക്ഷാത്കാരമാണ്. അസാധ്യമെന്ന് ഉറപ്പിച്ച വിജയലക്ഷ്യങ്ങളെ ഒറ്റയ്ക്കു പടവെട്ടി നേടിയെടുത്തവന് പൂര്‍ണനാക്കപ്പെടണമെങ്കില്‍ ഈ മോഹകപ്പ് കൂടിവേണമെന്ന് വിമര്‍ശകര്‍ പറയുമ്പോള്‍ കാലത്തിനു അതും സാധ്യമാക്കാതെ നിവൃത്തിയില്ല. കാരണം അപൂര്‍ണനെന്ന് മുദ്രകുത്തപ്പെട്ട് കോലി പാഡഴിക്കുന്നത് നീതികേടാണെന്ന് കാലവും കരുതി...!