കുട്ടിക്രിക്കറ്റില്‍ മികച്ച റെക്കോര്‍ഡുള്ള വ്യക്തിയാണ് വിരാട് കോഹ്‌ലി. ട്വന്റി-20 ക്രിക്കറ്റില്‍ ആയിരം റണ്‍സ് കണ്ടെത്തിയ ആദ്യ ഇന്ത്യന്‍ താരം കൂടിയാണ് അദ്ദേഹം. എന്നാല്‍, ടെസ്‌റ്റ് നായകന് വെല്ലുവിളിയായി മധ്യനിര ബാറ്റ്‌സ്‌മാന്‍ സുരേഷ് റെയ്‌നയും കുട്ടിക്രിക്കറ്റില്‍ 1,000 റണ്‍സ് പൂര്‍ത്തിയാക്കുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമായി തീര്‍ന്നു. ഇതോടെ ക്രിക്കറ്റിന്റെ കുഞ്ഞന്‍ ഫോര്‍മാറ്റിലെ റണ്‍വേട്ടയില്‍ മത്സരിക്കുകയാണ് ഇരുവരും.
ഓസ്ട്രേലിയയ്ക്കെതിരായ ആദ്യ ട്വന്റി-20യില്‍ വ്യക്തിഗത സ്കോര്‍ 17 റണ്‍സില്‍ എത്തിയതോടെയാണ് റെയ്‌ന കുട്ടിക്രിക്കറ്റില്‍ 1,000 റണ്‍സ് പൂര്‍ത്തിയാക്കുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമായി തീര്‍ന്നത്. 41 ട്വന്റി-20 മത്സരങ്ങളില്‍ നിന്നാണ് റെയ്‌ന ഈ നേട്ടം കൊയ്തത്. എന്നാല്‍ 28 ട്വന്റി-20 ഇന്നിംഗ്‌സുകളില്‍ നിന്നായിരുന്നു കോഹ്ലി 1,000 കടന്നത്.
ന്യൂസിലന്‍ഡ് താരങ്ങളായ ബ്രണ്ടന്‍ മക്കല്ലം (2,140 റണ്‍സ്), മാര്‍ട്ടിന്‍ ഗുപ്റ്റില്‍ (1,666 റണ്‍സ്), ശ്രീലങ്കന്‍ താരമായ തിലകരത്നെ ദില്‍ഷന്‍ (1,618റണ്‍സ്), ദക്ഷിണാഫ്രിക്കന്‍ താരം ജെപി ഡുമിനി(1,528 റണ്‍സ്), പാകിസ്ഥാന്‍ താരം മുഹമ്മദ് ഹഫീസ്(1,514) എന്നിവരാണ് ആയിരം റണ്‍സ് ക്ളബ്ളിലുള്ള മറ്റുകളിക്കാര്‍.