ദ്രാവിഡ് വന്നതോടെ ടീമില്‍ അപ്രമാദിത്തം നഷ്ടപ്പെട്ടു; കോലി ടെസ്റ്റ് നായകസ്ഥാനം ഒഴിഞ്ഞത് ഇക്കാരണത്താല്‍

Webdunia
വ്യാഴം, 20 ജനുവരി 2022 (11:18 IST)
രാഹുല്‍ ദ്രാവിഡ് ഇന്ത്യന്‍ പരിശീലക സ്ഥാനത്ത് എത്തിയതാണ് വിരാട് കോലി ടെസ്റ്റ് ടീം നായകസ്ഥാനം ഒഴിയാന്‍ കാരണമെന്ന് റിപ്പോര്‍ട്ട്. ദ്രാവിഡ് വന്നതോടെ ടീമില്‍ കോലിക്കുള്ള അപ്രമാദിത്തം നഷ്ടപ്പെട്ടു. നേരത്തെ രവി ശാസ്ത്രി പരിശീലകനായിരുന്നപ്പോള്‍ ടീം സെലക്ഷനില്‍ അടക്കം കോലിക്ക് നിര്‍ണായക പങ്കുണ്ടായിരുന്നു. ദ്രാവിഡ് പരിശീലക സ്ഥാനത്ത് എത്തിയതോടെ ടീം സെലക്ഷനില്‍ കോലിക്ക് ഇടപെടാന്‍ കഴിയുന്നില്ല. ഇക്കാരണത്താലാണ് ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് പിന്നാലെ കോലി നായകസ്ഥാനം ഒഴിഞ്ഞത്. 
 
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ രവിചന്ദ്രന്‍ അശ്വിനെ മൂന്ന് മത്സരങ്ങളിലും പ്ലേയിങ് ഇലവനില്‍ ഇറക്കാന്‍ തീരുമാനിച്ചത് ദ്രാവിഡ് ആണ്. എന്നാല്‍, കോലിയുടെ താല്‍പര്യം മറ്റൊന്നായിരുന്നു. അശ്വിന് പകരം ഒരു പേസ് ബൗളറെ കൂടെ ഉള്‍പ്പെടുത്താന്‍ കോലിക്ക് ആഗ്രഹമുണ്ടായിരുന്നു. ദ്രാവിഡിന്റെ തീരുമാനത്തിനു മുകളിലേക്ക് തീരുമാനമെടുക്കാന്‍ കോലിക്ക് സാധിക്കാതെ വന്നതോടെ അശ്വിന്‍ മൂന്ന് കളികളിലും ടീമിന്റെ ഭാഗമായി. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article