കോഹ്‌ലി ക്രിക്കറ്റ് മതിയാക്കി പിസ ഔട്ട്‌ലെറ്റില്‍ പാത്രം കഴുന്ന ജോലി ഏറ്റെടുത്തു; ഞെട്ടിപ്പിക്കുന്ന വീഡിയോ പുറത്ത്

ചൊവ്വ, 13 ജൂണ്‍ 2017 (16:44 IST)
ഇന്ത്യന്‍ ടീം നായകന്‍ വിരാട് കോഹ്‌ലി ക്രിക്കറ്റ് മതിയാക്കി പിസ ഔട്ട്‌ലെറ്റില്‍ ജോലിക്ക് ചേര്‍ന്നോ ?. പാകിസ്‌താനി തിങ്‌സ് എന്ന ഫേസ്‌ബുക്ക് പേജില്‍ പ്രത്യക്ഷപ്പെട്ട ഒരു വീഡിയോ ദൃശ്യമാണ് ഇത്തരമൊരു സംശയത്തിന് കാരണമായത്.

കറാച്ചിയിലെ ഷഹീദ്- ഇ- മിലാത് എന്ന പിസ ഔട്ട്‌ലെറ്റില്‍ കോഹ്‌ലിയുടെ തനി പകര്‍പ്പായ അര്‍ഷദ് ഖാന്‍ എന്ന യുവാവ് പാത്രം കഴുകുന്ന ദൃശ്യമാണ് കോഹ്‌ലി ആരാധകരെ സംശയത്തിലാഴ്‌ത്തിയത്. ഒറ്റ നോട്ടത്തില്‍ കോഹ്‌ലിയുടെ അതേ മുഖ സാദൃശ്യമുള്ള യുവാവിന്റെ വീഡിയോ സോഷ്യല്‍ മീഡിയായില്‍ ഇപ്പോള്‍ വൈറലായി കൊണ്ടിരിക്കുകയാണ്


അര്‍ഷദ് ഖാന്റെ ചിത്രം നേരത്തെയും പുറത്തുവന്നിരുന്നുവെങ്കിലും ഇത്രയും വ്യക്തമായ ഒരു ദൃശ്യം ആദ്യമായിട്ടാണ് പുറത്തുവരുന്നത്. പിസ വാങ്ങാന്‍ എത്തിയ ഉപഭോക്താക്കളില്‍ ഒരാളാണ് പാക് കോഹ്‌ലിയുടെ വീഡിയോ പകര്‍ത്തി സോഷ്യല്‍ മീഡിയയിലൂടെ പുറത്ത് വിട്ടത്.

ഇസ്ലാമാബാദിലെ സണ്ടേ ബസാറില്‍ ചായ വില്‍പ്പനക്കാരനായിരുന്നു അര്‍ഷദ് അടുത്ത കാലത്താണ് പിസ ഔട്ട്‌ലെറ്റില്‍ ജോലിക്ക് ചേര്‍ന്നത്. യുവാവിന്റെ ചിത്രങ്ങള്‍ നേരത്തെയും പുറത്തു വന്നിരുന്നു. ചാമ്പ്യന്‍സ് ട്രോഫി മത്സരത്തില്‍ ഇന്ത്യ പാകിസ്ഥാനെ പരാജയപ്പെടുത്തിയതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള ക്രിക്കറ്റ് ബന്ധത്തെ ചൊല്ലിയുള്ള ചര്‍ച്ചകള്‍ സജീവമായി നില്‍ക്കുമ്പോഴാണ് കോഹ്‌ലിയുടെ അപരന്റെ വീഡിയോ വൈറലായത്.

വെബ്ദുനിയ വായിക്കുക