വിന്‍ഡീസിനെതിരായ സെഞ്ചുറി; സച്ചിന് പറ്റിയ എതിരാളി കോഹ്‌ലിതന്നെ - അംലയാണ് പ്രശ്‌നം

വെള്ളി, 7 ജൂലൈ 2017 (14:02 IST)
റണ്‍‌വേട്ടയില്‍ കുതിപ്പ് നടത്തുന്ന ഇന്ത്യന്‍ ക്യാപ്‌റ്റന്‍ വിരാട് കോഹ്‌ലിക്ക് മറ്റൊരു നേട്ടം കൂടി. ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍‌ഡുല്‍ക്കറുടെ പേരിലുള്ള റെക്കോര്‍ഡാണ് അദ്ദേഹം മറികടന്നത്.

ഏ​ക​ദി​നത്തില്‍ രണ്ടാമത് ബാറ്റ് ചെയ്യുമ്പോള്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ സെ​ഞ്ചു​റി​യെ​ന്ന സ​ച്ചി​ന്‍റെ റെക്കോര്‍ഡാണ് കോ​ഹ്‌​ലി മ​റി​ക​ട​ന്ന​ത്. ഇന്ത്യ രണ്ടാമത് ബാറ്റ് ചെയ്ത 116 ഇന്നിംഗ്‌സില്‍ നിന്ന് 17 തവണയാണ് സച്ചിന്റെ സെഞ്ചുറി മികവില്‍ ജയിച്ചത്‌. 102 ഇന്നിംഗ്‌സുകളില്‍ നിന്ന് 18മത് തവണയാണ് കോഹ്‌ലി ടീമിനെ വിജയിപ്പിച്ചത്.

വെസ്‌റ്റ് ഇന്‍ഡീസിനെതിരായ അവസാന ഏകദിനത്തില്‍ സെഞ്ചുറി നേടിയതോടെ ഏകദിനത്തില്‍ ഏറ്റവും അധികം സെഞ്ചുറി നേടിയ മൂന്നാമത്തെ താരവുമായി ഇന്ത്യന്‍ ക്യാപ്‌റ്റന്‍. 28മത് സെ​ഞ്ചു​റി​യാ​ണ് കോ​ഹ്‌​ലി നേ​ടി​യ​ത്. ഈ കണക്കില്‍ സച്ചിന്‍ (49) ഒന്നാമതും റിക്കി പോണ്ടിംഗ് (30) രണ്ടാമതും ജയസൂര്യ (28) മൂന്നാമതുമാണ്.

25 സെഞ്ചുറിയുമായി മുന്നേറുന്ന ദക്ഷിണാഫ്രിക്കന്‍ താരം ഹഷിം അംലയാണ് കോഹ്‌ലിക്ക് ഭീഷണിയാകുന്നത്.

വിന്‍ഡീസിനെതിരായ അവസാന മത്സരത്തില്‍ 79 പന്തും എട്ടു വിക്കറ്റും ബാക്കി നിര്‍ത്തിയാണ് ഇന്ത്യ മറികടന്നത്. 111 റണ്‍സുമായി പുറത്താകാതെ നിന്ന നായകന്‍ കോഹ്‌ലിയും അര്‍ധസെഞ്ചുറി നേടിയ ദിനേശ് കാര്‍ത്തിക്കുമാണ് ഇന്ത്യന്‍ ജയം അനായാസമാക്കിയത്. ജയത്തോടെ അഞ്ച് മത്സര പരമ്പര ഇന്ത്യ 3-1ന് സ്വന്തമാക്കി.

വെബ്ദുനിയ വായിക്കുക