കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ഇംഗണ്ട് പര്യടനത്തിനിടെ തന്നോടൊപ്പം കാമുകിയും ബോളിവുഡ് താരവുമായ അനുഷ്ക ശര്‍മ താമസിച്ചതു സംബന്ധിച്ചു വാര്‍ത്തയെഴുതിയ റിപ്പോര്‍ട്ടറാണെന്ന് തെറ്റിദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസ് ദിനപത്രത്തിന്റെ ലേഖകന്‍ ജസ്വിന്ദര്‍ സിദ്ദുവിനോടാണ് കോഹ്ലി അസഭ്യവര്‍ഷം നടത്തിയത്. ഇതേത്തുടര്‍ന്ന് ജസ്വിന്ദര്‍ സിദ്ദു ഐസിസി, പത്രത്തിന്റെ സ്പോര്‍ട്സ് എഡിറ്റര്‍, ബിസിസിഐ പ്രസിഡന്റ് ജഗ്മോഹന്‍ ഡാല്‍മിയ എന്നിവര്‍ക്ക് പരാതി നല്‍കിയിരുന്നു.