പ്രതീക്ഷിച്ചില്ല, അത് കേട്ടപ്പോള്‍ കോഹ്ലിയുടെ കണ്ണ് നിറഞ്ഞു; ചുംബനത്തിലൂടെ ആശ്വസിപ്പിച്ച്‌ അനുഷ്‌ക

Webdunia
വ്യാഴം, 19 സെപ്‌റ്റംബര്‍ 2019 (16:57 IST)
ഇന്ത്യൻ നായകന്‍ വിരാട് കോഹ്‌ലിയെ സംബന്ധിച്ചുള്ള എല്ലാ വാർത്തകളും എപ്പോഴും വൈറലാകാറുണ്ട്. ഏത് സാഹചര്യത്തിലും കോഹ്ലിക്ക് പിന്തുണ നല്‍കുന്ന വ്യക്തിയാണ് ഭാര്യ അനുഷ്ക ശര്‍മ്മ. തന്റെ ഭാര്യയാണ് തനിക്കേറ്റവും വലിയ കരുത്തെന്ന് കോഹ്‌ലി പലതവണ പറഞ്ഞിട്ടുമുണ്ട്. 
 
കോഹ്ലിയുടെ വാക്കുകൾ സത്യമാണെന്ന് വ്യക്തമാക്കുന്ന വീഡിയോ ആണ് ഇപ്പോൾ പുറത്തുവരുന്നത്. ഇന്നലെ ന്യൂഡല്‍ഹിയില്‍ നടന്ന ചടങ്ങിനിടയില്‍നിന്നുളളതാണ് വീഡിയോ. ഡല്‍ഹിയിലെ ഫിറോഷ് ഷാ കോട്‌ല സ്റ്റേഡിയത്തിന്റെ പേര് അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയം എന്നാക്കി മാറ്റുന്ന ചടങ്ങില്‍ പങ്കെടുക്കാനാണ് വിരാട് കോഹ്‌ലിയും ഭാര്യ അനുഷ്ക ശര്‍മ്മയും എത്തിയത്. 
 
സ്റ്റേഡിയത്തിലെ ഒരു പവലിയന് ഡല്‍ഹി സ്വദേശി കൂടിയായ വിരാട് കോഹ്‌ലിയുടെ പേര് നല്‍കുന്ന ചടങ്ങും ഇതിനൊപ്പം നടന്നിരുന്നു. ചടങ്ങിൽ ഇന്ത്യന്‍ നായകന്റെ പിതാവ് പ്രേം കോഹ്‌ലിയുടെ മരണ വാര്‍ത്തയറിഞ്ഞ് അരുണ്‍ ജെയ്റ്റ്‌ലി അദ്ദേഹത്തിന്റെ വീട് സന്ദര്‍ശിക്കാനെത്തിയപ്പോഴുണ്ടായ അനുഭവം രജത് ശർമ പങ്കുവെയ്ക്കുകയുണ്ടായി. 
 
‘വിരാടിന്റെ വീട്ടിലെത്തിയപ്പോഴാണ് പിതാവ് മരിച്ചിട്ടും വിരാട് കോഹ്‌ലി രാജ്യത്തിനുവേണ്ടി മത്സരം കളിക്കാന്‍ പോയതായി അരുണ്‍ ജെയ്റ്റ്‌ലി അറിയുന്നത്. ക്രിക്കറ്റില്‍ കോഹ്‌ലിയുടെ പേര് ലോകം മുഴുവന്‍ അറിയുമെന്ന് അന്നു തന്നെ ജെയ്റ്റ്‌ലി പ്രവചിച്ചുവെന്നും” രജത് ശര്‍മ്മ പറഞ്ഞു. വിരാട് ഒട്ടും പ്രതീക്ഷിച്ചതായിരുന്നില്ല ഇത്. അതിനാൽ അത് കേട്ടപ്പോള്‍ കോഹ്ലിയുടെ കണ്ണ് നിറഞ്ഞു. അടുത്തിരുന്ന അനുഷ്ക കോഹ്ലിയുടെ കൈയ്യിൽ ആശ്വസിപ്പിക്കാനെന്ന വണ്ണം ചുംബിക്കുന്നത് വീഡിയോയിൽ കാണാം.  

അനുബന്ധ വാര്‍ത്തകള്‍

Next Article