താരങ്ങള്‍ക്ക് കാമുകിക്കൊപ്പം കഴിയാമെന്ന് ബിസിസിഐ; ആദ്യ നറുക്ക് കോഹ്ലിക്ക്

Webdunia
ശനി, 19 ജൂലൈ 2014 (16:39 IST)
ജര്‍മനിയുടെ ഫിഫ ലോകകപ്പ് വിജയത്തിനു പിന്നില്‍ കാമുകിമാരുടെയും ഭാര്യാമാരുടെയും സാമിപ്യമാണെന്ന് ലോകത്തോട് വിളിച്ചു പറഞ്ഞ ജര്‍മന്‍ കോച്ചിന്റെ പാതയില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡും.

ഇംഗ്ളണ്ട് പര്യടനം നടത്തുന്ന ഇന്ത്യന്‍ ടീമംഗം വിരാട് കോഹ്ലിയോടൊപ്പം കാമുകി അനുഷ്ക ശര്‍മയ്ക്കും ഒരേ ഹോട്ടലില്‍ താമസിക്കുവാന്‍ അനുവാദം നല്‍കിയാണ് ബിസിസിഐ പുതിയ ചട്ടം ഉണ്ടാക്കിയത്.

ക്രിക്കറ്റ് പര്യടനങ്ങള്‍ക്ക് പോകുമ്പോള്‍ സ്വന്തം ഭാര്യയെ കൂടെ താമസിപ്പിക്കുവാന്‍ ബിസിസിഐ അനുവദിക്കുന്നുണ്ട്. എന്നാല്‍ കാമുകിമാര്‍ക്ക് വിലക്കുണ്ട്. രണ്ടരമാസത്തെ പര്യടത്തില്‍ നിന്ന് കളിക്കാര്‍ക്കുണ്ടാകുന്ന മാനസിക പിരിമുറുക്കം കണക്കിലെടുത്താണ് ബിസിസിഐ ഇങ്ങനെ തീരുമാനിച്ചതെന്നാണ് അറിയുന്നത്.