ഈ തോല്‍വിക്ക് കാരണം രാഹുലും കോലിയും; രണ്ട് പേരും ചേര്‍ന്ന് പാഴാക്കിയ പന്തുകള്‍ എത്രയെന്നോ?

Webdunia
വ്യാഴം, 23 മാര്‍ച്ച് 2023 (09:09 IST)
ഓസ്‌ട്രേലിയയ്‌ക്കെതിരായ മൂന്നാം ഏകദിനത്തില്‍ തോറ്റ് പരമ്പര നഷ്ടമായതിന്റെ നാണക്കേടിലാണ് ടീം ഇന്ത്യ. ഓസീസ് ഉയര്‍ത്തിയ 270 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 49.1 ഓവറില്‍ 248 റണ്‍സിന് ഓള്‍ഔട്ട് ആകുകയായിരുന്നു. വിരാട് കോലിയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. കോലി 72 പന്തില്‍ നിന്ന് 54 റണ്‍സ് നേടി. 
 
ടോപ് സ്‌കോറര്‍ ആണെങ്കിലും ഇന്ത്യയുടെ തോല്‍വിയില്‍ കോലിക്കും പങ്കുണ്ടെന്നാണ് ആരാധകരുടെ വിമര്‍ശനം. കോലിയും കെ.എല്‍.രാഹുലും ചേര്‍ന്ന് പാഴാക്കിയ പന്തുകളാണ് ഇന്ത്യയുടെ തോല്‍വിയില്‍ പ്രധാന ഘടകമായതെന്ന് ആരാധകര്‍ പറയുന്നു. കോലി 18 പന്തുകളാണ് പാഴാക്കിയത്. രാഹുലും അങ്ങനെ തന്നെ ! 50 പന്തില്‍ നിന്നാണ് രാഹുല്‍ 32 റണ്‍സെടുത്തത്. 
 
12.2 ഓവറില്‍ 77-2 എന്ന നിലയില്‍ നില്‍ക്കുമ്പോഴാണ് കോലിക്കൊപ്പം രാഹുല്‍ ചേരുന്നത്. അതുവരെ പന്തിനനുസരിച്ച് റണ്‍സ് സ്‌കോര്‍ ചെയ്യാന്‍ ഇന്ത്യ ശ്രദ്ധിച്ചിരുന്നു. എന്നാല്‍ പിന്നീട് 27.5 ഓവറിലാണ് ടീം ടോട്ടല്‍ 146 നില്‍ക്കുമ്പോള്‍ മൂന്നാം വിക്കറ്റായി രാഹുല്‍ പുറത്താകുന്നത്. മൂന്നാം വിക്കറ്റില്‍ രാഹുലും കോലിയും ചേര്‍ന്ന് നേടിയത് 69 റണ്‍സാണ്. അതിനുവേണ്ടി വന്നത് 93 പന്തുകളും ! 24 പന്തുകളാണ് ഇരുവരും ചേര്‍ന്ന് അധികമെടുത്തത്. ഇത് പിന്നീട് വന്ന ബാറ്റര്‍മാര്‍ക്ക് സമ്മര്‍ദമുണ്ടാക്കി. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article