'ഞാന്‍ വളരെ സന്തുഷ്ടനാണ്. ഞാന്‍ നന്നായി പരിശ്രമിച്ചു. സത്യസന്ധമായി പറഞ്ഞാല്‍ ഞാനിത് പ്രതീക്ഷിച്ചിരുന്നില്ല. കളിക്കാനിറങ്ങുമ്പോള്‍ ഞാന്‍ എപ്പോഴും ആഗ്രഹിക്കുന്നത് ടീമിനായി സാധിക്കുന്ന അത്രയും റണ്‍സ് അടിച്ചെടുക്കുക എന്നത് മാത്രമാണ്. സെലക്ടര്‍മാരോടും ഇന്ത്യന്‍ ക്യാപ്റ്റനോടും ടീമിലെ മുതിര്‍ന്ന താരങ്ങളോടും പരിശീലകരോടും ഞാന്‍ നന്ദി പറയുന്നു. ഒരു ദിവസം ഇന്ത്യന്‍ ജേഴ്സി അണിയുകയെന്നതാണ് എല്ലാ താരങ്ങളുടെയും സ്വപ്നം. ഇപ്പോള്‍ ആ ദിവസം വന്നെത്തിയിരിക്കുന്നു. എന്റെ സന്തോഷം പറഞ്ഞറിയിക്കാന്‍ വാക്കുകളില്ല,' വെങ്കടേഷ് അയ്യര്‍ പറഞ്ഞു.