മൂന്ന് സാഹോരന്‍മാരും സഹോദരിമാരും അടങ്ങുന്ന വീട്ടിലെ അവസ്ഥ ദയനീയമായിരുന്നു, ക്രിക്കറ്റ് കിറ്റ് സ്വന്തമാക്കാന്‍ പോലും സാധിക്കുമായിരുന്നില്ല - ചെറുപ്പകാലത്തെ കഷ്‌ടപ്പാടുകള്‍ തുറന്നു പറഞ്ഞ് ഉമേഷ് യാധവ്

വെള്ളി, 21 ഒക്‌ടോബര്‍ 2016 (20:27 IST)
ക്രിക്കറ്റ് കിറ്റ് സ്വന്തമാക്കാന്‍ പോലും കുട്ടിക്കാലത്ത് തനിക്ക് കഴിഞ്ഞിരുന്നില്ലെന്ന് ഉമേഷ് യാധവ്. ഒരു ഖനിത്തൊഴിലാളിയായ അച്ഛന്‍ കുടുംബം പുലര്‍ത്താന്‍ വളരെ കഷ്‌ടപ്പെട്ടിരുന്നു. വീട്ടിലെ ബുദ്ധിമുട്ടുകള്‍ അറിയാമായിരുന്നതിനാല്‍ തനിക്ക് ഒന്നും ആവശ്യപ്പെടാന്‍ കഴിയുമായിരുന്നില്ലെന്നും ഉമേഷ് പറയുന്നു.

ദരിദ്ര കുടുംബമായതിനാല്‍ ഒരു ക്രിക്കറ്റ് കിറ്റ് എന്നത് ആഗ്രഹം മാത്രമായിരുന്നു. പരിശീലനത്തിന് കോച്ചിനെ കണ്ടെത്താന്‍ പോലും എനിക്ക് സാധിക്കുമായിരുന്നില്ല. മൂന്ന് സാഹോരന്‍മാരും സഹോദരിമാരും അടങ്ങുന്ന വീട്ടിലെ അവസ്ഥ അത്രയ്‌ക്കും ദയനീയമായിരുന്നു. അതിനാല്‍ എനിക്കാവശ്യമായ പണം ചോദിക്കാന്‍ മടിയായിരുന്നുവെന്നും ഉമേഷ് പറയുന്നു.

കഷ്‌ടപ്പാടുകള്‍ ഏറെ അനുഭവിച്ചതിനാല്‍ ജീവിതം എന്തെന്ന് മനസിലാക്കാന്‍ സാധിച്ചു. ആ സമയത്തും രാജ്യത്തിനു വേണ്ടി കളിക്കണമെന്ന ഉറച്ച ആഗ്രഹമുണ്ടായിരുന്നു. അതിനാല്‍ തന്നെ പ്രദേശിക മത്സരങ്ങള്‍ക്കുള്‍പ്പെടെ മികച്ച പ്രകടനം കാഴ്ച്ചവെക്കാന്‍ ഞാന്‍ ആവോളം ശ്രമിച്ചു. ഒടുവില്‍ ദൈവം എന്നെ അനുഗ്രഹിക്കുകയായിരുന്നുവെന്നും ക്രിക്കറ്റ് സര്‍ക്കിളിന് നല്‍കിയ അഭിമുഖത്തില്‍ ഉമേഷ് യാധവ് വ്യക്തമാക്കി.

വെബ്ദുനിയ വായിക്കുക