പാകിസ്ഥാൻ പേസർ ഉമർ ഗുൽ വിരമിച്ചു

Webdunia
ശനി, 17 ഒക്‌ടോബര്‍ 2020 (12:03 IST)
പാകിസ്ഥാൻ താരം ഉമർ ഗുൽ ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റുകളിൽ നിന്നും വിരമിച്ചു. വസീം അക്രം-വഖാര്‍ യൂനിസ് യുഗത്തിന് ശേഷം മികച്ച പേസ് ബൗളര്‍മാരെ തേടിയിരുന്ന പാകിസ്ഥാന്‍ ക്രിക്കറ്റിന് ലഭിച്ച പ്രതിഭകളിൽ ഒരാളായിരുന്നു ഗിൽ.
 
2002ലെ അണ്ടര്‍ 19 ലോകകപ്പിലൂടെയാണ് ഉമര്‍ ഗുല്‍ അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ ശ്രദ്ധിക്കപ്പെടുന്നത്. തൊട്ടടുത്ത വർഷം തന്നെ അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറി. പാകിസ്ഥാനായി 47 ടെസ്റ്റുകളും 130 ഏകദിനങ്ങളും 60 ടി20കളും കളിച്ച താരത്തിന്‍റെ പേരില്‍ 427 വിക്കറ്റുകളുണ്ട്. 2007ലെ ടി20 ലോകകപ്പിൽ 13 വിക്കറ്റുകളുമായി വിക്കറ്റ് വേട്ടക്കാരിൽ ഒന്നാമതായിരുന്നു. 2009ലെ ടി20 ലോകകപ്പിൽ പാകിസ്ഥാൻ കിരീടം നേടുമ്പോളും നിർണായക സാന്നിധ്യമായിരുന്നു. ഐപിഎല്ലില്‍ 2008ല്‍ കൊല്‍ക്കത്തക്കായി കളിച്ച് ആറ് മത്സരങ്ങളില്‍ 12 വിക്കറ്റും പേരിലാക്കി.
 
യുവപേസർമാരുടെ ഉദയവും തുടർച്ചയായ പരിക്കുമാണ് ഗുല്ലിന് വിലങ്ങുതടിയായത്.ടി 20യില്‍ ഗുല്ലിനോളം കൃത്യതയില്‍ പന്തെറിയുന്ന താരങ്ങള്‍ ഇപ്പോഴും അപൂര്‍വമാണ് എന്നാണ് ക്രിക്കറ്റ് പണ്ഡിതർ അഭിപ്രായപ്പെടുന്നത്. 2016ലാണ് ഗുല്‍ അവസാനമായി ദേശീയ ടീമിനായി മത്സരം കളിച്ചത്. 

അനുബന്ധ വാര്‍ത്തകള്‍

Next Article