ഇങ്ങനെ കളിച്ചാല്‍ ഇന്ത്യക്കാണ് ട്വന്റി 20 ലോകകപ്പ്: വാട്സണ്‍
ഈ വര്‍ഷം നടക്കുന്ന ട്വന്റി 20 ലോകകപ്പ് ഇന്ത്യക്കായിരിക്കുമെന്ന് ഓസ്ട്രേലിയന്‍ ഓണ്‍റൌണ്ടര്‍ ഷെയ്ന്‍ വാട്സണ്‍. മികച്ച താരങ്ങളുള്ള ടീമാണ് ഇന്ത്യയെന്നതില്‍ ആര്‍ക്കും സംശയമില്ല. കൂടാതെ ലോകകപ്പ് ഇന്ത്യയില്‍ നടക്കുന്നതും അവര്‍ക്ക് കാര്യങ്ങള്‍ എളുപ്പമാക്കും. ഇന്ത്യയുടെ സ്പിന്‍ വിഭാഗം മികവുറ്റതാണെന്നും അദ്ദേഹം പറഞ്ഞു.
2011 ലോകകപ്പില്‍ ഇന്ത്യ സമ്മര്‍ദ്ദങ്ങളെ അതിജീവിച്ചത് ഏങ്ങനെയെന്ന് എല്ലാവരും കണ്ടതാണ്. പ്രധാന ടൂര്‍ണമെന്റുകളില്‍ പ്രത്യേകിച്ച് ആഭ്യന്തര സാഹചര്യങ്ങളില്‍ ഏങ്ങനെ കളിക്കണമെന്ന് ഇന്ത്യക്കാര്‍ക്ക് വ്യക്തമായറിയാം. അതുകൊണ്്ടുതന്നെ ഇന്ത്യ ടൂര്‍ണമെന്റ് ഫേവറൈറ്റുകളാകുന്നതില്‍ അത്ഭുതപ്പെടുന്നില്ലെന്നും വാട്സണ്‍ പറഞ്ഞു.
ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ ഏകദിന മത്സരങ്ങളില്‍ ഇന്ത്യ പരാജയമായിരുന്നുവെങ്കിലും ട്വന്റി 20യില്‍ ഇന്ത്യ തകര്‍പ്പന്‍ തിരിച്ചുവരവാണ് നടത്തിയത്. മൂന്ന് മത്സരങ്ങളും സ്വന്തമാക്കിയ ധോണിയും സംഘവും ട്വന്റി 20 റാങ്കിംഗില്‍ ഒന്നാമതെത്തുകയും ചെയ്‌തു.