3.2 കോടി രൂപ സ്വന്തമാക്കിയ ഇംഗ്ലീഷ് നാറ്റ് സിവറും(മുംബൈ ഇന്ത്യൻസ്) ഓസീസ് താരം ആഷ്ലി ഗാർഡ്നറുമാണ് (ഗുജറാത്ത് ജയൻ്സ്) മികച്ച രണ്ടാമത്തെ പ്രതിഫലം വാങ്ങുന്ന കളിക്കാർ. ഇന്ത്യൻ ഓൾറൗണ്ടർ ദീപ്തി ശർമയെ 2.6 കോടിക്ക് യുപി വാരിയേഴ്സ് സ്വന്തമാക്കിയപ്പോൾ ജെമീമ റോഡ്രിഗസിനെ 2.2 കോടി രൂപയ്ക്ക് ഡൽഹി ക്യാപ്പിറ്റൽസ് സ്വന്തമാക്കി.
ബെത്ത് മൂണി(ഗുജറാത്ത് ജയൻ്സ്) ഷെഫാലി വെർമ(ഡൽഹി ക്യാപ്പിറ്റൽസ്) എന്നിവർക്ക് 2 കോടി രൂപയാണ് പ്രതിഫലം. ഇന്ത്യൻ താരങ്ങളായ പൂക വസ്ത്രാർക്കർ, റിച്ചാ ഘോഷ് എന്നിവരെ 1.9 കോടി രൂപയ്ക്കാണ് മുംബൈ ഇന്ത്യൻസും ബാംഗ്ലൂരും സ്വന്തമാക്കിയത്. ഇന്ത്യൻ ക്യാപ്റ്റൻ കൂടിയായ ഹർമൻ പ്രീതിനെ 1.8 കോടി മുടക്കിയാണ് മുംബൈ ഇന്ത്യൻ സ്വന്തമാക്കിയത്.