അവർക്ക് ധോനിയും യുവരാജും രോഹിത്തും കോലിയും ഉണ്ടായിരുന്നു, പാകിസ്ഥാന് പല്ല് മുളയ്ക്കാത്ത 2 പേരും: 2017 ചാമ്പ്യൻസ് ട്രോഫിയെ പറ്റി സർഫറാസ് ഖാൻ

Webdunia
വെള്ളി, 31 മാര്‍ച്ച് 2023 (18:04 IST)
2017ലെ ചാമ്പ്യൻസ് ട്രോഫി ഫൈനൽ മത്സരം എല്ലാ ഇന്ത്യൻ ആരാധകരും മറക്കാൻ ആഗ്രഹിക്കുന്ന ഒന്നാണ്. ഐസിസി ചാമ്പ്യൻഷിപ്പുകളിൽ സ്ഥിരമായി ഇന്ത്യയോട് തോൽക്കുന്നുവെന്ന ആരോപണത്തിന് ചാമ്പ്യൻസ് ട്രോഫി ഫൈനലിലായിരുന്നു പാകിസ്ഥാൻ മറുപടി നൽകിയത്. ഫഖർ സമൻ്റെ സെഞ്ചുറി കരുത്തിൽ 338 റൺസ് നേടിയ പാകിസ്ഥാൻ മുഹമ്മദ് ആമിർ, ഹസൻ അലി എന്നിവരുടെ ബൗളിംഗ് പ്രകടനം കൊണ്ട് ഇന്ത്യയെ 158 റൺസിന് പുറത്താക്കിയിരുന്നു. ഇപ്പോളിതാ ഈ വിജയത്തെ പറ്റി പ്രതികരിച്ചിരിക്കുകയാണ് അന്നത്തെ പാക് ടീം നായകനായ സർഫറാസ് അഹ്മദ്.
 
ഫൈനലിലെ ആ വിജയം ഞങ്ങൾക്ക് ഒരിക്കലും മറക്കാനാവില്ല. ഒരു ഫൈനൽ മത്സരത്തിൽ ഇന്ത്യയുമായി വിജയിക്കുക എന്ന അനുഭവം വാക്കുകൾ കൊണ്ട് പറയാനാകില്ല. ബൈലാറ്ററൽ പരമ്പരകളിൽ ഇന്ത്യക്കെതിരെ കൂടുതൽ വിജയിച്ചിട്ടുള്ളത് ഞങ്ങളാണ്. പക്ഷേ ഏത് ടോട്ടലും പിന്തുടരാൻ ശേഷിയുള്ള ഇന്ത്യക്കെതിരായ വിജയം അനുപമമായിരുന്നു.
 
 ഇന്ത്യൻ നിരയിൽ എം എസ് ധോനി,രോഹിത് ശർമ,ശിഖർ ധവാൻ,യുവരാജ് സിംഗ്,വിരാട് കോലി എന്നിവർ ഉണ്ടായിരുന്നപ്പോൾ പല്ലു പോലും മുളയ്ക്കാതിരുന്ന രണ്ട് പേരാണ് പാകിസ്ഥാനുണ്ടായിരുന്നത്. ബാബർ അസം, ഹസൻ അലി,ഷദാബ് ഖാൻ, ഫഹീം അഷ്റഫ് എന്നിവരെല്ലാം ചെറിയ പിള്ളേരായിരുന്നു. രണ്ടു ഭാഗങ്ങളും തമ്മിൽ താരതമ്യം ചെയ്യാൻ പോലുമായിരുന്നില്ല. പരിചയസമ്പന്നരായി മുഹമ്മദ് ഹഫീസും ഷൊയെബ് മാലിക്കും മാത്രമാണ് പാക് നിരയിലുണ്ടായിരുന്നത്. സർഫറാസ് അഹ്മദ് പറയുന്നു.
 

അനുബന്ധ വാര്‍ത്തകള്‍

Next Article