2006ലെ റെക്കോർഡ് ഇസ്ലാം മതത്തിലേക്ക് മാറിയതിന് ദൈവം നൽകിയ പ്രതിഫലം

Webdunia
ശനി, 13 മാര്‍ച്ച് 2021 (14:18 IST)
ഇസ്ലാം മതത്തിലേയ്‌ക്ക് മാറിയതിന് ദൈവം നൽകിയ പ്രതിഫലമാണ് 2006ലെ തന്റെ ബാറ്റിങ് പ്രകടനമെന്ന് പാകിസ്ഥാൻ മുൻ ബാറ്റ്സ്മാൻ മുഹമ്മദ് യൂസഫ്. 2006ൽ 11 ടെസ്റ്റ് മത്സരങ്ങളിൽ നിന്നും 1788 റൺസാണ് മുഹമ്മദ് യൂസഫ് വാരിക്കൂട്ടിയത്. ഒരു കലണ്ടർ വർഷം ഏറ്റവും കൂടുതൽ റൺസ് എന്ന വിവ് റിച്ചാർഡ്‌സിന്റെ 30 വർഷം പഴക്കമുള്ള റെക്കോർഡായിരുന്നു താരം മറികടന്നത്.
 
അതേസമയം ഇസ്ലാമിലേക്ക് മാറാൻ ഒരിടത്ത് നിന്നും സമ്മർദ്ദം ഉണ്ടായിട്ടില്ലെന്നും മുഹമ്മദ് യൂസഫ് വ്യക്തമാക്കി. ടീമിലെ സഹതാരമായ സയീദ് അൻവറിന്റെ വീട്ടിലെ ശാന്തവും അച്ചടക്കവുമാണ് തീരുമാനത്തെ സ്വാധീനിച്ചത്. 2005 അവസാനത്തോടെ ഇസ്ലാം മതം സ്വീകരിച്ചതോടെ മനസ്സിന് ഏറെ ശാന്തത ലഭിച്ചിരുന്നതായും താരം പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article