MS Dhoni: മറ്റ് ടീമുകൾ ഉപേക്ഷിക്കുന്ന താരങ്ങളെ സൂപ്പർ താരങ്ങളാക്കുന്നതാണ് ധോനിയുടെ രീതി, മജീഷ്യനെന്ന് മാത്യു ഹെയ്ഡൻ

Webdunia
ഞായര്‍, 28 മെയ് 2023 (12:24 IST)
ചെന്നൈ സൂപ്പര്‍ കിംഗ്‌സ് നായകനും ഇന്ത്യയുടെ ഇതിഹാസതാരവുമായ മഹേന്ദ്രസിംഗ് ധോനിയെ വാനോളം പുകഴ്ത്തി മുന്‍ ഓസീസ് താരവും ചെന്നൈയിലെ സഹതാരവുമായിരുന്ന മാത്യു ഹെയ്ഡന്‍. ചെന്നൈയെ പത്താം തവണയും പ്ലേ ഓഫിലെത്തിക്കുന്നതില്‍ ധോനി എന്ന തന്ത്രജ്ഞന്റെ സാന്നിധ്യം പ്രധാന പങ്കുവഹിച്ചിട്ടുണ്ടെന്നും ടൂര്‍ണമെന്റില്‍ മികച്ചൊരു ബൗളിംഗ് യൂണിറ്റ് ഇല്ലെങ്കിലും ലഭ്യമായ കളിക്കാരില്‍ നിന്നും അവരുടെ മാക്‌സിമം ഊറ്റിയെടുക്കാന്‍ ധോനിക്കായെന്നും ഹെയ്ഡന്‍ പറയുന്നു.
 
ധോനി അജിങ്ക്യ രഹാനെ, ശിവം ദുബെ എന്നിവരെ കൈകാര്യം ചെയ്ത രീതി പ്രശംസാര്‍ഹമാണ്. ഈ സീസണില്‍ മുട്ടുവേദന കൊണ്ട് ധോനി കഷ്ടപ്പെടുന്നുണ്ടായിരുന്നു. എങ്കിലും അടുത്ത ഐപിഎല്ലിലും ധോനി ചെന്നൈയ്ക്കായി കളിക്കുമെന്ന് തന്നെ ഹെയ്ഡന്‍ കരുതുന്നു. ധോനി ഒരു മാന്ത്രികനാണ്. മറ്റ് ടീമുകള്‍ ഒഴിവാക്കുന്ന താരങ്ങളെ വെച്ച് അത്ഭുതങ്ങള്‍ കാണിക്കാന്‍ ധോനിക്ക് സാധിക്കും. അതേസമയം ചെന്നൈയുമായി വലിയ ആത്മബന്ധമാണ് താരത്തിനുള്ളതെന്നും ഇന്ത്യയ്ക്കായി ധോനി എന്തെല്ലാം ചെയ്തുവോ അത് തന്നെയാണ് ചെന്നൈയ്ക്കായി അദ്ദേഹം ചെയ്യുന്നതെന്നും ഹെയ്ഡന്‍ പറയുന്നു.
 

അനുബന്ധ വാര്‍ത്തകള്‍

Next Article