അന്ന് ഞങ്ങള്‍ അത്താഴം കഴിച്ചില്ല; സംസാരിക്കാന്‍ ആരും ഒരുക്കമല്ലായിരുന്നു- മൊര്‍ത്താസയുടെ സങ്കടങ്ങള്‍ തീരുന്നില്ല
ട്വന്റി-20 ലോകകപ്പില്‍ ഇന്ത്യക്കെതിരെ ഒരു റണ്‍സിന് തോറ്റ ദിവസത്തെക്കുറിച്ച് ബംഗ്ലാദേശ് നായകന്‍ മഷ്‌റഫെ മൊര്‍ത്താസ. തോല്‍വി ഞങ്ങളെ ഞെട്ടിച്ചു, അന്ന് അത്താഴം കഴിക്കാന്‍ ടീം അംഗങ്ങള്‍ക്ക് കഴിഞ്ഞില്ല. താനടക്കമുള്ള താരങ്ങള്‍ ആ ദിവസം പരസ്‌പരം മിണ്ടുകപോലും ചെയ്‌തില്ലെന്നും അദ്ദേഹം പറഞ്ഞു.
തോല്‍വികള്‍ മത്സരത്തിന്റെ ഭാഗമാണെങ്കിലും ഇന്ത്യയോടുള്ള ആ തോല്‍വിയില്‍ ടീം അംഗങ്ങളെല്ലാവരും സമ്മര്‍ദത്തിലായി. മത്സരത്തില്‍ തോല്‍ക്കാന്‍ ഒരുക്കമല്ലായിരുന്നിട്ടും ഞങ്ങള്‍ തോറ്റു. ആ രാത്രിയില്‍ തങ്ങളാരും ഭക്ഷണം കഴിച്ചില്ലെന്നും മൊര്‍ത്താസ വ്യക്തമാക്കി.
സൊന്‍മാര്‍ഗില്‍ നിന്നും അവധി ആഘോഷിക്കാന്‍ ശ്രീനഗറില്‍ എത്തിയ ബംഗ്ലാദേശ് നായകന്‍ കശ്‌മീരില്‍വച്ച് ഒരുകൂട്ടം യുവാക്കളോടാണ് ഈ കാര്യം പറഞ്ഞതെന്നാണ് ഒരു ലോക്കല്‍ വെബ്‌സൈറ്റ് വ്യക്തമാക്കുന്നത്. സന്ദര്‍ശനത്തിനിടെ
യുവാക്കള്‍ ക്രിക്കറ്റ് കളിക്കുന്നത് അദ്ദേഹം കാണുകയും കാര്‍ നിര്‍ത്തി അവര്‍ക്കൊപ്പം ചേരുകയുമായിരുന്നെന്നാണ് റിപ്പോര്‍ട്ട്.