T20 World Cup 2024, Pakistan vs USA: ട്വന്റി 20 ലോകകപ്പിലെ ആദ്യ അട്ടിമറിയായി പാക്കിസ്ഥാന്‍-യുഎസ്എ മത്സരം. വാശിയേറിയ പോരാട്ടത്തില്‍ യുഎസ്എ പാക്കിസ്ഥാനെ തോല്‍പ്പിച്ചു. സൂപ്പര്‍ ഓവറിലാണ് യുഎസ്എയുടെ ജയം. സൂപ്പര്‍ ഓവറില്‍ ആദ്യം ബാറ്റ് ചെയ്ത യുഎസ്എ 18 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങില്‍ പാക്കിസ്ഥാന് നേടാനായത് 13 റണ്‍സ് മാത്രം.
ടോസ് നഷ്ടപ്പെട്ടു ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാന്‍ നിശ്ചിത 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സ് മാത്രമാണ് നേടിയത്. മറുപടി ബാറ്റിങ്ങില്‍ യുഎസും 20 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സെടുത്തു. ഇതോടെ മത്സരം സൂപ്പര്‍ ഓവറിലേക്ക്..! നായകന്‍ മൊണാങ്ക് പട്ടേല്‍ 38 പന്തില്‍ 50 റണ്‍സ് നേടി. ആന്‍ഡ്രീസ് ഗോസ് 26 പന്തില്‍ 35 റണ്‍സെടുത്തു. ആരോണ്‍ ജോണ്‍സ് 26 പന്തില്‍ 36 റണ്‍സുമായി പുറത്താകാതെ നിന്നു. സൂപ്പര്‍ ഓവറിലും ജോണ്‍സ് 11 റണ്‍സെടുത്ത് യുഎസ്എയുടെ രക്ഷകനായി.