പാക്കിസ്ഥാന്‍, ന്യൂസിലന്‍ഡ് ടീമുകള്‍ക്ക് മുന്നില്‍ വിറച്ച് കളിച്ച ഇന്ത്യ ടി 20 ലോകകപ്പില്‍ അടുത്ത ജീവന്‍മരണ പോരാട്ടത്തിനു ഇറങ്ങുന്നു. ഏതു സമയവും അട്ടിമറി നടത്താന്‍ കെല്‍പ്പുള്ള അഫ്ഗാനിസ്ഥാന്‍ ആണ് ഇന്ത്യയുടെ എതിരാളികള്‍. സെമി ഫൈനല്‍ സാധ്യതകള്‍ വിദൂരമാണെങ്കിലും അഫ്ഗാനിസ്ഥാനൊപ്പം ഉയര്‍ന്ന മാര്‍ജിനില്‍ ജയിച്ചില്ലെങ്കില്‍ അത് ഇന്ത്യയ്ക്ക് വലിയ തിരിച്ചടിയാകും.
റാഷിദ് ഖാന്‍-മുജീബ് ഉര്‍ റഹ്മാന്‍-മുഹമ്മദ് നബി എന്നീ മൂവര്‍ സംഘമാണ് അഫ്ഗാനിസ്ഥാന്റെ കരുത്ത്. ഇതില്‍ റാഷിദ് ഖാന്‍ തന്നെയാണ് അഫ്ഗാന്റെ തുറുപ്പുചീട്ട്. ഇന്ത്യന്‍ ബാറ്റര്‍മാര്‍ക്കെതിരെ മികച്ച റെക്കോര്‍ഡ് ഉള്ള താരമാണ് റാഷിദ്. മാത്രമല്ല, യുഎഇയിലെ സാഹചര്യങ്ങള്‍ റാഷിദിന് കൂടുതല്‍ അനുയോജ്യവുമാണ്. ഈ മൂന്ന് സ്പിന്നര്‍മാരെ സൂക്ഷിച്ച് കളിക്കണമെന്നാണ് ഇന്ത്യന്‍ ക്യാംപിന് നല്‍കിയിരിക്കുന്ന ഉപദേശം.