അഫ്ഗാനിസ്ഥാനെതിരെ അശ്വിന്‍ ഇറങ്ങും, രോഹിത്തും രാഹുലും ഓപ്പണര്‍മാര്‍; ഇന്ത്യയുടെ സാധ്യത ഇലവന്‍ ഇങ്ങനെ

ബുധന്‍, 3 നവം‌ബര്‍ 2021 (10:26 IST)
ടി 20 ലോകകപ്പില്‍ ഇന്ത്യയ്ക്ക് ഇന്ന് മൂന്നാം മത്സരം. ആദ്യ രണ്ട് കളികളും തോറ്റ ഇന്ത്യയുടെ സെമി ഫൈനല്‍ പ്രതീക്ഷകള്‍ തുലാസിലാണ്. ഇന്ന് അഫ്ഗാനിസ്ഥാനെതിരെ അബുദാബിയിലാണ് ഇന്ത്യയുടെ മൂന്നാം മത്സരം. നേരത്തെ പാക്കിസ്ഥാനോടും ന്യൂസിലന്‍ഡിനോടും ഇന്ത്യ തോല്‍വി വഴങ്ങിയിരുന്നു. 
 
രോഹിത് ശര്‍മയും കെ.എല്‍.രാഹുലും ആയിരിക്കും ഇന്ത്യയുടെ ഓപ്പണര്‍മാര്‍. സൂര്യകുമാര്‍ യാദവ് പരുക്കില്‍ നിന്ന് മുക്തനായി തിരിച്ചെത്തുകയാണെങ്കില്‍ ന്യൂസിലന്‍ഡിനെതിരെ മികവ് പുറത്തെടുക്കാന്‍ സാധിക്കാതിരുന്ന ഇഷാന്‍ കിഷന്‍ പുറത്തിരിക്കും. ഇഷാന്‍ ടീമില്‍ ഇടംപിടിച്ചാലും മധ്യനിരയിലാണ് ബാറ്റ് ചെയ്യാനെത്തുക. വിരാട് കോലി, റിഷഭ് പന്ത്, ഹാര്‍ദിക് പാണ്ഡ്യ എന്നിവര്‍ പ്ലേയിങ് ഇലവനില്‍ തുടരും. വരുണ്‍ ചക്രവര്‍ത്തിക്ക് പകരം ആര്‍.അശ്വിന്‍ ടീമില്‍ ഇടംപിടിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. പേസ് നിരയില്‍ മാറ്റങ്ങളുണ്ടാകില്ല. 
 
സാധ്യത ഇലവന്‍: കെ.എല്‍.രാഹുല്‍, രോഹിത് ശര്‍മ, വിരാട് കോലി, സൂര്യകുമാര്‍ യാദവ്/ഇഷാന്‍ കിഷന്‍, റിഷഭ് പന്ത്, രവീന്ദ്ര ജഡേജ, ഹാര്‍ദിക് പാണ്ഡ്യ, ആര്‍.അശ്വിന്‍, മുഹമ്മദ് ഷമി, ശര്‍ദുല്‍ താക്കൂര്‍, ജസ്പ്രീത് ബുംറ 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍