ടി 20 ലോകകപ്പ്: പോയിന്റ് പട്ടികയില്‍ ഇന്ത്യയേക്കാള്‍ മുന്നില്‍ നമീബിയ, പാക്കിസ്ഥാന്‍ ഒന്നാമത്

വ്യാഴം, 28 ഒക്‌ടോബര്‍ 2021 (09:02 IST)
ടി 20 ലോകകപ്പ് ഗ്രൂപ്പ് 2 പോയിന്റ് പട്ടികയില്‍ ആധിപത്യം തുടര്‍ന്ന് പാക്കിസ്ഥാന്‍. ആറ് ടീമുകളുള്ള ഗ്രൂപ്പില്‍ പാക്കിസ്ഥാന്‍ ഒന്നാമതും ഇന്ത്യ അഞ്ചാമതുമാണ്. രണ്ട് കളികളില്‍ നിന്ന് രണ്ട് ജയവുമായി +738 നെറ്റ് റണ്‍റേറ്റിലാണ് പാക്കിസ്ഥാന്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത്. ഒരു കളിയില്‍ നിന്ന് ഒരു ജയവുമായി അഫ്ഗാനിസ്ഥാന്‍ രണ്ടാമത്. നമീബിയയാണ് മൂന്നാമത്. ആദ്യ കളിയില്‍ പാക്കിസ്ഥാനോട് തോറ്റെങ്കിലും ന്യൂസിലന്‍ഡ് - 0.532 നെറ്റ് റണ്‍റേറ്റില്‍ നാലാം സ്ഥാനത്താണ്. പാക്കിസ്ഥാനോട് പത്ത് വിക്കറ്റിനു തോല്‍വി വഴങ്ങിയ ഇന്ത്യ -0.973 നെറ്റ് റണ്‍റേറ്റിലാണ് അഞ്ചാം സ്ഥാനത്ത് തുടരുന്നത്. ഗ്രൂപ്പ് രണ്ടില്‍ സ്‌കോട്ട്‌ലന്‍ഡ് ആണ് അവസാന സ്ഥാനത്ത്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍