ടി 20 ലോകകപ്പ്: പുതിയ ചാംപ്യന്‍മാരെ ഞായറാഴ്ച അറിയാം, കന്നി കിരീടം ചൂടാന്‍ അയല്‍ക്കാരുടെ പോര്

വെള്ളി, 12 നവം‌ബര്‍ 2021 (08:56 IST)
ടി 20 ലോകകപ്പിന് പുതിയ ചാംപ്യന്‍മാരെ ലഭിക്കും. ടി 20 ലോകകപ്പ് ചരിത്രത്തില്‍ ഇതുവരെ കിരീടം നേടാത്ത ഓസ്‌ട്രേലിയയും ന്യൂസിലന്‍ഡുമാണ് ഇത്തവണ ഫൈനലില്‍ ഏറ്റുമുട്ടുക. ഞായറാഴ്ച രാത്രി 7.30 നാണ് (ഇന്ത്യന്‍ സമയം) ഫൈനല്‍ ആരംഭിക്കുക. സെമി ഫൈനലില്‍ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ചാണ് ന്യൂസിലന്‍ഡ് ഫൈനലില്‍ പ്രവേശിച്ചത്. ഓസ്‌ട്രേലിയ ഫൈനലിലെത്തിയത് കരുത്തരായ പാക്കിസ്ഥാനെ തോല്‍പ്പിച്ചും. ഇത്തവണ ടി 20 ലോകകപ്പ് ചാംപ്യന്‍മാരാകാന്‍ ഏറ്റുമുട്ടുന്ന ന്യൂസിലന്‍ഡും ഓസ്‌ട്രേലിയയും അയല്‍ക്കാരാണ് എന്നതും മറ്റൊരു കൗതുകം. ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പട്ടം നേടിയ ന്യൂസിലന്‍ഡിനും ഏറ്റവും കൂടുതല്‍ തവണ ഏകദിന ലോകകപ്പ് നേടിയ ഓസ്‌ട്രേലിയയ്ക്കും കന്നി ടി 20 ലോകകപ്പ് നേടാനുള്ള അവസരമാണ് ലഭിച്ചിരിക്കുന്നത്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍