'മാന്‍ ഓഫ്‌ ദി ഡക്ക്‌' പുരസ്‌കാരം റെയ്നയ്ക്ക്!!!!

ഞായര്‍, 11 ജനുവരി 2015 (16:14 IST)
ഓഫ്‌ ദി മാച്ച്‌, മാന്‍ ഓഫ്‌ ദി സീരീസ്‌ എന്നീ പുരസ്‌കാരങ്ങള്‍ ക്രിക്കറ്റ് മത്സരങ്ങളില്‍ മികച്ച താരങ്ങള്‍ക്ക് ലഭിക്കുന്ന പുരസ്കാരങ്ങളാണ്. എന്നാല്‍ മാന്‍ ഓഫ്‌ ദി ഡക്ക് എന്നൊരു പുരസ്കാരം നല്‍കുന്ന ഏര്‍പാടുണ്ടൊ? ഇല്ലെന്ന് നിങ്ങള്‍ പറഞ്ഞേക്കാം. എന്നാല്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം സുരേഷ് റെയ്നയ്ക്ക് ഈ പുരസ്കാരം ലഭിച്ചു! സംഗതി സത്യമാണ്, എന്നാല്‍ പുരസ്കാരം നല്‍കിയത് ക്രിക്കറ്റ് ബോര്‍ഡുകളൊ സംഘടനകളൊ ഒന്നുമല്ല. ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകരാണ്.
 
ട്വിറ്ററിലൂടെയാണ്‌ ഇന്ത്യന്‍ ക്രിക്കറ്റ്‌ ആരാധകര്‍ റെയ്‌നയെ കളിയാക്കി കൊല്ലുന്നത്‌. രണ്ട്‌ വര്‍ഷത്തിനു ശേഷം ടെസ്‌റ്റ് ടീമിലെത്തിയ റെയ്‌ന ഓസീസുമായുള്ള അവസാന ടെസ്‌റ്റില്‍ രണ്ട്‌ ഇന്നിംഗ്‌സിലും പൂജ്യത്തിന്‌ പുറത്തായിരുന്നു. ഏഴ്‌ ഇന്നിംഗ്‌സില്‍ അഞ്ച്‌ തവണയും സം‌‘പൂജ്യ‘നായതോടെ ആരാധകര്‍ റെയ്നയെ വിടുന്ന മട്ടില്ല. 
 
ചിലര്‍ റെയ്നയ്ക്ക് മാന്‍ ഓഫ്‌ ദി ഡക്ക് പൂരസ്കാരം നല്‍കണമെന്ന് ആവശ്യപ്പെടുമ്പോള്‍ മറ്റുചിലര്‍ റെയ്നയെ 'ഡക്ക്‌ ലെജന്‍ഡ്‌' എന്ന് വിശേഷിപ്പിച്ച് വാനോളം പുകഴ്ത്തുന്നുമുണ്ട്. റെയ്‌നയെ ഇനി ടെസ്‌റ്റ് ക്രിക്കറ്റ്‌ കളിപ്പിക്കരുതെന്നും ചിലര്‍ ആവശ്യപ്പെട്ടിട്ടുണ്ട്‌.
 
 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.

വെബ്ദുനിയ വായിക്കുക