കംപ്ലീറ്റ് ബാറ്റ്‌സ്‌മാന്‍ എന്നറിയപ്പെടുന്ന ഇന്ത്യന്‍ ടീമിലെ സൂപ്പര്‍ താരമേത് ?

തിങ്കള്‍, 10 ഒക്‌ടോബര്‍ 2016 (16:49 IST)
ന്യൂസിലന്‍ഡിനെതിരായ മൂന്നാം ടെസ്‌റ്റില്‍ മികച്ച പ്രകടനം പുറത്തെടുത്ത അജിന്‍ക്യ രഹാനെയെ പുകഴ്‌ത്തി സുനില്‍ ഗാവസ്‌കര്‍ രംഗത്ത്. ഇന്ത്യന്‍ ടീമിലെ കംപ്ലീറ്റ് ബാറ്റ്‌സ്മാന്‍ രഹാനെയാണ്. ഇന്‍ഡോറില്‍ നിര്‍ണായക സമയത്താണ് അദ്ദേഹം നല്ല കളി പുറത്തെടുത്തത്. ഷോര്‍ട്ട് പിച്ച് പന്തുകളെ മനോഹരമായി നേരിടാനും രഹാനെയ്ക്ക് സാധിക്കുന്നുണ്ടെന്ന് ഗവാസ്‌കര്‍ പറഞ്ഞു.

രഹാനെയുടെ കഴിവില്‍ നായകന്‍ വിരാട് കോഹ്‌ലിക്ക് ഉറച്ച വിശ്വാസമുണ്ട്. കോഹ്‌ലിയുടെ പിന്തുണ കൂടിയുണ്ടെങ്കില്‍ കൂടുതല്‍ മികച്ച ഇന്നിംഗ്‌സുകള്‍ കളിക്കാനുള്ള പ്രചോദനം രഹാനെയ്‌ക്ക് ലഭിക്കുമെന്നും ഗവാസ്‌കര്‍ പറഞ്ഞു.



ന്യൂസിലന്‍ഡ് ഈ കളി ജയിക്കാന്‍ പോകുന്നില്ല. അവര്‍ക്ക് ജയിക്കണമെങ്കില്‍ വല്ല അത്ഭുതങ്ങളും സംഭവിക്കണം. ഒന്നാം ഇന്നിംഗ്‌സിലെ നിര്‍ണായകസമയത്ത് അസാധ്യമായ കളിയാണ് രഹാനെയും (188) കോഹ്‌ലിയും (211)  പുറത്തെടുത്തതെന്നും ഗവാസ്‌കര്‍ പറഞ്ഞു.

വെബ്ദുനിയ വായിക്കുക