വോണിന്റെ ആരോപണങ്ങള്‍ തള്ളിക്കളയുന്നുവെന്ന് സ്റ്റീവ് വോ

വ്യാഴം, 11 ഫെബ്രുവരി 2016 (11:51 IST)
തനിക്കൊപ്പം കളിച്ചവരില്‍ ഏറ്റവും സ്വാര്‍ത്ഥന്‍ സ്റ്റീവ് വോ ആണെന്ന ഷെയ്ന്‍ വോണിന്റെ ആരോപണത്തിന് മറുപടിയുമായി സ്റ്റീവ് വോ രംഗത്തെത്തി. വോണിന്റെ ആരോപണങ്ങള്‍ കീപ്പറുടെ അടുത്തേക്ക് ലീവ് ചെയ്ത് വിടുകയാണ്.  ഇത്തരം ആരോപണങ്ങള്‍ക്ക് മറുപടി പറഞ്ഞ് ന്യായീകരിക്കാനില്ല. ആരോപണങ്ങല്‍ മുഖവിലയ്‌ക്കെടുക്കുന്നില്ലെന്നും
തള്ളിക്കളയുന്നതായും ഫോക്‌സ് സ്‌പോര്‍ടിസ് നല്‍കിയ അഭിമുഖത്തില്‍ സ്റ്റീവ് വോ പറഞ്ഞു.

തനിക്കൊപ്പം കളിച്ച ഏറ്റവും സെല്‍‌ഫിഷായിട്ടുള്ള താരമായിരുന്നു സ്‌റ്റീവോയെന്നും ടീമിന്റെ നേട്ടങ്ങളേക്കാള്‍ അദ്ദേഹത്തിന് വലുത് സ്വന്തം നേട്ടങ്ങളും വിജയങ്ങളുമായിരുന്നുവെന്നുമാണ് വോണ്‍ കഴിഞ്ഞ ദിവസം പറഞ്ഞത്.

1999ല്‍ വെസ്‌റ്റ് ഇന്‍ഡീസിനെതിരെയുള്ള അവസാന ടെസ്‌റ്റില്‍ നിന്ന് തന്നെ ഒഴിവാക്കിയ സ്‌റ്റീവോയുടെ നടപടിയാണ് അദ്ദേഹത്തോടെ വെറുപ്പ് തോന്നാനുണ്ടായ പ്രധാനകാരണം. അന്ന് ടീമില്‍ നിന്ന് ഒഴിവാക്കിയപ്പോള്‍ നിരാശയും വിഷമവും പിടികൂടിയിരുന്നു. എന്നാല്‍ വിട്ടുകൊടുക്കാന്‍ തയാറാകാതിരുന്ന താന്‍ ശക്തമായി തിരിച്ചുവന്നുവെന്നും വോണ്‍ പറഞ്ഞു. തന്നെ ടീമില്‍ നിന്ന് പുകച്ചു ചാടിക്കാന്‍ ശ്രമിച്ചത് സ്‌റ്റീവോ ആയിരുന്നുവെന്നും സ്‌പിന്‍ ഇതിഹാസം വ്യക്തമാക്കിയിരുന്നു.

ടീമില്‍ നിന്ന് പുറത്തായതോടെയാണ് ശക്തമായി തിരിച്ചെത്തിയതും ടീമില്‍ നിന്ന് ഒഴിവാക്കാന്‍ പറ്റാത്ത താരമായി താന്‍ വളര്‍ന്നതെന്നും വോണ്‍ വ്യക്തമാക്കി. ടീമില്‍ നിന്നുള്ള പുറത്താകല്‍ കരിയറിനെ മാറ്റിമറിച്ചു. ഒരു ടെലിവിഷന്‍ പരിപാടിക്കിടെയാണ് അദ്ദേഹം ഈ കാര്യം വ്യക്തമാക്കിയത്.

വെബ്ദുനിയ വായിക്കുക