മദ്യലഹരിയില്‍ പൊതുസ്ഥലത്ത് അഴിഞ്ഞാടി ലങ്കന്‍ താരങ്ങള്‍; കേസ് എടുക്കരുതെന്ന അപേക്ഷയുമായി ബോര്‍ഡ്

തിങ്കള്‍, 13 നവം‌ബര്‍ 2017 (15:24 IST)
ഇന്ത്യന്‍ പര്യടനത്തിനെത്തിയ ശ്രീലങ്കന്‍ താരങ്ങള്‍ മദ്യലഹരിയില്‍ പൊതുസ്ഥലത്ത് കലഹമുണ്ടാക്കിയതായി റിപ്പോര്‍ട്ട്. കൊല്‍ക്കത്തയിലെ ബാറിലും ഷോപ്പിംഗ് മാളിലുമാണ് നാല് ലങ്കന്‍ താരങ്ങള്‍ നിയന്ത്രണം വിട്ട് പെരുമാറിയത്. താരങ്ങളുടെ പേര് അധികൃതര്‍ പുറത്തു വിട്ടിട്ടില്ല.

ഇന്ത്യന്‍ പര്യടനത്തിനെത്തിയ ലങ്കന്‍ താരങ്ങള്‍ ബാറില്‍ വെച്ചാണ് ആദ്യം ബഹളമുണ്ടാക്കിയത്. ജീവനക്കാരോട് മോശമായി പെരുമാറുകയും ചീത്തവിളിക്കുകയും ചെയ്‌ത താരങ്ങള്‍ പിന്നീട് ഷോപ്പിംഗ് മാളിലെത്തി ഭീകരാന്തരീക്ഷമുണ്ടാക്കി. ലിഫ്റ്റില്‍ കയറിയ താരങ്ങള്‍ ഒരു കുടുംബത്തോട് മോശമായി പെരുമാറി.

മോശം അനുഭവമുണ്ടായ കാര്യം കുടുംബം സുരക്ഷാ ഉദ്യോഗസ്ഥരെ അറിയിച്ചതോടെ നാല് താരങ്ങളെ തടഞ്ഞ് നിര്‍ത്തി പൊലീസില്‍ വിവരമറിയിച്ചു. പൊലീസ് എത്തുന്നതിന് മുമ്പ് തന്നെ മറ്റു താരങ്ങള്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡുമായി ബന്ധപ്പെടുകയും അവര്‍ ബംഗാള്‍ ക്രിക്കറ്റ് ആസോസിയേഷനുമായി ചര്‍ച്ച നടത്തി കേസ് എടുക്കരുതെന്ന് ആവശ്യപ്പെടുകയും ചെയ്‌തു.

കളിക്കാര്‍ തമ്മില്‍ പരസ്യമായി ചീത്തവിളിക്കുകയും ആക്രോശിക്കുകയുമാണു ചെയ്തതെന്നാണു ക്രിക്കറ്റ് അസോസിയേഷന്‍ ഓഫ് ബംഗാള്‍ (സിഎബി) ഭാരവാഹികള്‍ പറയുന്നത്. അതേസമയം, രേഖാമൂലം പരാതി കിട്ടിയില്ലെന്നു പൊലീസ് വ്യക്തമാക്കി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍