വെസ്റ്റിന്‍ഡീസിനെതിരായ ട്വന്റി-20 ക്രിക്കറ്റ് പരമ്പരയിലെ ഒന്നാം മത്സരത്തില്‍ ദക്ഷിണാഫ്രിക്കയ്ക്ക് തോല്‍വി. ഓപ്പണര്‍ ക്രിസ് ഗെയ്‌ലിന്റെ മികവിലാണ് വിന്‍ഡീസ് വിജയിച്ചത്. 31 പന്തില്‍ 77 റണ്‍ അടിച്ചു കൂട്ടിയ ഗെയ്‌ല്‍ ട്വന്റി-20യില്‍ ഏറ്റവും വേഗമാര്‍ന്ന വിന്‍ഡീസ് താരമെന്ന റെക്കോഡിന് അവകാശിയായി.
17 പന്തില്‍ അര്‍ധശതകം നേടിയ ഗെയ്ല്‍ അന്താരാഷ്ട്ര ട്വന്റി-20യിലെ ഏറ്റവും വേഗമാര്‍ന്ന രണ്ടാമത്തെ അര്‍ധശതകംകൂടിയാണിത്. അഞ്ച് ബൗണ്ടറിയും എട്ട് സിക്‌സറുമടങ്ങുന്നതായിരുന്നു ഗെയ്‌ലിന്റെ ഇന്നിംഗ്സ്. 166 റണ്‍സ് ലക്ഷ്യവുമായിറങ്ങിയ വിന്‍ഡീസ് നാലുപന്ത് ബാക്കിനില്‍ക്കേയാണ് വിജയം നേടിയത്. സ്‌കോര്‍: ദക്ഷിണാഫ്രിക്ക 20 ഓവറില്‍ 4ന് 165; വിന്‍ഡീസ് 19.2 ഓവറില്‍ 6ന് 168. ജയത്തോടെ മൂന്നുകളികളുടെ പരമ്പരയില്‍ വിന്‍ഡീസ് മുന്നിലെത്തി(1-0).