അപൂർവ്വ നേട്ടം സ്വന്തമാക്കി സ്മൃതി മന്ദാന

ശനി, 16 ജൂണ്‍ 2018 (08:33 IST)
അപൂര്‍വ നേട്ടം സ്വന്തമാക്കി ഇന്ത്യന്‍ ക്രിക്കറ്റിലെ സൂപ്പര്‍ വുമണ്‍ സ്മൃതി മന്ദാന. ഇന്ത്യന്‍ വനിതാ ടീമിന്റെ ഓപ്പണിംഗ് താരം ഇനി ഇംഗ്ലണ്ടിലെ പ്രെഫഷണല്‍ ലീഗായ സൂപ്പര്‍ ലീഗില്‍ മത്സരിക്കും. ഇതാദ്യമായിട്ടാണ് ഒരു ഇന്ത്യന്‍ താരം മത്സരിക്കാനായി ഒരുങ്ങുന്നത്.
 
ഇപ്പോഴത്തെ ചാമ്പ്യന്മാരായ വെസ്റ്റേണ്‍ സ്റ്റോമിന് വേണ്ടിയാണ് സ്മൃതി കളത്തില്‍ ഇറങ്ങുക. അടുത്ത സീസണിലാണ് താരം വെസ്റ്റേണ്‍ സ്റ്റോമിന് വേണ്ടി കളിക്കുക.
 
ഹര്‍മന്‍പ്രീത് കൗര്‍ സറെ സ്റ്റാര്‍സിന് വേണ്ടി കഴിഞ്ഞ സീസണില്‍ കളിക്കാനായി കരാര്‍ ഒപ്പിട്ടിരുന്നു. പക്ഷേ താരത്തിന് പരിക്ക് വിനയായി മാറി. അതു കാരണം ലീഗില്‍ പങ്കെടുക്കാനായി സാധിച്ചില്ല.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍