Shubman Gill: അടുത്ത കോലി സെറ്റാണ് ! ശുഭ്മാന്‍ ഗില്ലിനെ വാനോളം പുകഴ്ത്തി ആരാധകര്‍

Webdunia
തിങ്കള്‍, 22 മെയ് 2023 (08:29 IST)
Shubman Gill: സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, വിരാട് കോലി എന്നിവര്‍ക്ക് ശേഷം ആര് എന്ന ചോദ്യത്തിനുള്ള ഉത്തരം കണ്ടെത്തി സോഷ്യല്‍ മീഡിയ. ശുഭ്മാന്‍ ഗില്‍ ആയിരിക്കും ഇന്ത്യയില്‍ നിന്നുള്ള അടുത്ത 'ബിഗ് തിങ്' എന്ന് ആരാധകര്‍ പറയുന്നു. ഐപിഎല്ലില്‍ തുടര്‍ച്ചയായ രണ്ടാം സെഞ്ചുറിയാണ് ഗില്‍ ഇന്നലെ സ്വന്തമാക്കിയത്. ശിഖര്‍ ധവാന്‍, ജോസ് ബട്‌ലര്‍, വിരാട് കോലി എന്നിവര്‍ മാത്രമാണ് ഐപിഎല്ലില്‍ സമാന നേട്ടം സ്വന്തമാക്കിയിട്ടുള്ളത്. 
 
സാക്ഷാല്‍ വിരാട് കോലിയെ സാക്ഷി നിര്‍ത്തിയായിരുന്നു ഗില്ലിന്റെ അഴിഞ്ഞാട്ടം. കോലി നേടിയ സെഞ്ചുറിക്ക് അതിനേക്കാള്‍ മനോഹരമായ മറുപടി ഗില്‍ കൊടുത്തു. വെറും 52 പന്തില്‍ അഞ്ച് ഫോറും എട്ട് സിക്‌സും സഹിതം 104 റണ്‍സുമായി ഗില്‍ പുറത്താകാതെ നിന്നു. മൂന്ന് ഫോര്‍മാറ്റിലും ഒരുപോലെ കളിക്കുന്ന താരമാണ് ഗില്‍. 
 
ഈ ഐപിഎല്‍ സീസണില്‍ 14 മത്സരങ്ങളില്‍ നിന്ന് 56.67 ശരാശരിയില്‍ 680 റണ്‍സ് ഗില്‍ നേടിയിട്ടുണ്ട്. 152.47 ആണ് സ്‌ട്രൈക്ക് റേറ്റ്. ഇന്ത്യയുടെ ഭാവി ഓപ്പണര്‍ ആയിരിക്കും ഗില്‍ എന്ന് സോഷ്യല്‍ മീഡിയ ഉറപ്പിച്ചു പറയുന്നു. വിരാട് കോലിക്ക് സമാനമായ ശൈലിയാണ് ഗില്ലിന്റേതെന്നും ഇന്ത്യന്‍ ടീമില്‍ സ്ഥിരമായാല്‍ പല റെക്കോര്‍ഡുകളും മറികടക്കാന്‍ ഗില്ലിന് സാധിക്കുമെന്നുമാണ് ആരാധകര്‍ പറയുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

Next Article