'ശ്രേയസ് ഒരു ലോട്ടറി എടുക്കുന്നത് നല്ലതാ'; പന്ത് സ്റ്റംപില്‍ കൊണ്ടിട്ടും ഔട്ടാകാതെ ഇന്ത്യന്‍ താരം, തലയില്‍ കൈവെച്ച് ബംഗ്ലാദേശ് താരങ്ങള്‍ (വീഡിയോ)

വ്യാഴം, 15 ഡിസം‌ബര്‍ 2022 (10:28 IST)
ബംഗ്ലാദേശിനെതിരായ ഒന്നാം ടെസ്റ്റ് മത്സരത്തിനിടെ ഇന്ത്യന്‍ ബാറ്റര്‍ ശ്രേയസ് അയ്യര്‍ വിക്കറ്റില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. പന്ത് സ്റ്റംപ്‌സില്‍ തട്ടിയിട്ടും ശ്രേയസ് അയ്യര്‍ ക്രീസ് വിട്ടില്ല. ബെയ്ല്‍ വീഴാത്തതുകൊണ്ടാണ് ശ്രേയസ് ക്രീസില്‍ തന്നെ തുടര്‍ന്നത്. 
 
ഇന്ത്യന്‍ ഇന്നിങ്‌സിന്റെ 84-ാം ഓവറിലാണ് സംഭവം. ഏബാദോത്ത് ഹൊസൈന്‍ ആണ് ബംഗ്ലാദേശിനു വേണ്ടി പന്തെറിഞ്ഞത്. ഈ ഓവറില്‍ ശ്രേയസ് ബൗള്‍ഡ് ആകുന്നുണ്ട്. ഹൊസൈന്‍ എറിഞ്ഞ പന്ത് വിക്കറ്റില്‍ വന്ന് തട്ടുന്നതും ബെയ്ല്‍ ലൈറ്റ് കത്തുന്നതും വീഡിയോയില്‍ കാണാം. എന്നാല്‍ ബെയ്ല്‍ നിലത്ത് വീഴാത്തതിനാല്‍ അത് വിക്കറ്റ് അനുവദിച്ചില്ല. ബോള്‍ കൊണ്ട് ഇളകിയ ബെയ്ല്‍ നിലത്ത് വീഴാതെ സ്റ്റംപില്‍ തന്നെ സുരക്ഷിതമായി ഇരുന്നു. ബെയ്ല്‍ നിലത്ത് വീണാല്‍ മാത്രമേ ഐസിസി നിയമപ്രകാരം വിക്കറ്റ് അനുവദിക്കൂ. ശ്രേയസിന്റെ ഭാഗ്യം കണ്ട് ബംഗ്ലാദേശ് താരങ്ങള്‍ അടക്കം തലയില്‍ കൈവച്ചു. 

An incredible sequence of play in the #BANvIND Test match as @ShreyasIyer15 is bowled by Ebadot Hossain but the

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍