പരുക്കില്‍ നിന്ന് പൂര്‍ണ മുക്തനായി ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത് തിരിച്ചെത്തിയില്ലെങ്കില്‍ പകരം ഏകദിന ലോകകപ്പ് സ്‌ക്വാഡിലേക്ക് പരിഗണിക്കുക മലയാളി താരം സഞ്ജു സാംസണെ ആയിരിക്കുമെന്ന് റിപ്പോര്‍ട്ട്. സഞ്ജുവിനെ ഏകദിന ലോകകപ്പ് സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തുന്ന കാര്യം ബിസിസിഐയുടെ ആലോചനയില്‍ ഉണ്ട്. റിഷഭ് പന്ത് പരുക്കില്‍ നിന്ന് മുക്തനായി ഉടന്‍ തിരിച്ചെത്തിയേക്കില്ലെന്നാണ് റിപ്പോര്‍ട്ട്.
സഞ്ജുവിനെ സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തിയാലും പ്ലേയിങ് ഇലവനില്‍ ഇടംപിടിക്കാന്‍ സാധ്യത കുറവാണ്. കെ.എല്‍.രാഹുല്‍, ഇഷാന്‍ കിഷന്‍ എന്നിവരും ലോകകപ്പ് സ്‌ക്വാഡില്‍ ഉണ്ടാകും. ഇവര്‍ക്ക് ശേഷം മാത്രമായിരിക്കും സഞ്ജുവിനെ വിക്കറ്റ് കീപ്പര്‍ ബാറ്ററായി പ്ലേയിങ് ഇലവനിലേക്ക് പരിഗണിക്കുക.