കളി നടക്കുമ്പോള്‍ ആരും അലമ്പുണ്ടാക്കരുത് ! ഒടുവില്‍ അഭ്യര്‍ത്ഥനയുമായി സഞ്ജു സാംസണ്‍

ചൊവ്വ, 20 സെപ്‌റ്റംബര്‍ 2022 (09:44 IST)
തന്നെ ട്വന്റി 20 ലോകകപ്പിനുള്ള ദേശീയ ടീമില്‍ ഉള്‍പ്പെടുത്താത്തതിനെച്ചൊല്ലി ഉയരുന്ന പ്രതിഷേധങ്ങളെ കുറിച്ച് പ്രതികരിച്ച് മലയാളി താരം സഞ്ജു സാംസണ്‍. ഇന്ത്യയുടെ കളി നടക്കുമ്പോള്‍ ആരും പ്രതിഷേധിക്കരുതെന്ന് സഞ്ജു പരോക്ഷമായി പറഞ്ഞു. കാര്യവട്ടത്ത് നടക്കാനിരിക്കുന്ന ഇന്ത്യ-ദക്ഷിണാഫ്രിക്ക മത്സരത്തിനിടെ ആരാധകര്‍ പ്രതിഷേധിച്ചേക്കുമെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. ഇതേ കുറിച്ച് പ്രതികരിക്കുകയായിരുന്നു സഞ്ജു. 
 
'സമൂഹമാധ്യമങ്ങളില്‍ നടക്കുന്ന പ്രചാരണങ്ങള്‍ ആരാധകര്‍ ആവേശത്തില്‍ പറയുന്നതാണ്. കേരളത്തില്‍ ക്രിക്കറ്റ് ഇല്ലാതാക്കാന്‍ അവര്‍ ഒന്നും ചെയ്യില്ല. ക്രിക്കറ്റിനെ സ്‌നേഹിക്കുന്നവര്‍ രാജ്യത്തിന്റെ വിജയത്തിനായി നിലകൊള്ളണം. നമ്മുടെ നാട്ടില്‍ മികച്ച മത്സരം നടക്കാനുള്ള പിന്തുണ നല്‍കണം' സഞ്ജു പറഞ്ഞു. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍