സഞ്ചുവിന് ഇന്ന് അരങ്ങേറ്റം
മലയാളി താരം സഞ്ജു സാംസണ്‍ ഇന്ത്യന്‍ ടീമില്‍ ഇന്ന് അരങ്ങേറ്റം കുറിക്കും. സിംബാബ്‌വെയ്ക്ക് എതിരായ അവസാന ട്വന്റി 20 മത്സരത്തിന്റെ അന്തിമ ഇലവനില്‍ സഞ്ജു സാംസണെ ഉള്‍പ്പെടുത്തിയതായി വീട്ടില്‍ വിവരം ലഭിച്ചു.
സിംബാബ്‌വെയ്ക്ക് എതിരായ ആദ്യ ട്വന്റി-20 മത്സരത്തില്‍ സഞ്ജു കളിച്ചിരുന്നില്ല.
സിംബാബ്വെക്കെതിരായ രണ്ടാം ട്വന്റി-20 ഇന്ന് വൈകിട്ട് 4:30 ആരംഭിക്കും
പരുക്കേറ്റ അമ്പാട്ടി റായിഡുവിന് പകരക്കാരനായാണ് സഞ്ജു ഇന്ത്യന്‍ ടീമിലെത്തിയത്.
ഇന്ന് അരങ്ങേറ്റം കുറിച്ചാല്‍ ടിനു യോഹന്നാനും എസ് ശ്രീശാന്തിനും ശേഷം അന്താരാഷ്ട്ര മത്സരം കളിക്കുന്ന മലയാളിയാകും സഞ്ജു സാംസണ്‍.