ധോണി വിരമിക്കുന്നു! ഇനി സഞ്ജു സാംസണ്‍ ?

വ്യാഴം, 24 ജൂലൈ 2014 (13:45 IST)
ഇന്ത്യന്‍ ടെസ്റ്റ് ഏകദിന ക്യാപ്റ്റന്‍ എംഎസ് ധോണി ടെസ്റ്റ് മത്സരങ്ങളില്‍ നിന്നും വിരമിക്കാന്‍ ഒരുങ്ങുന്നതായി സൂചന. നീണ്ട ഇരുപത്തെട്ടു വര്‍ഷത്തെ കാത്തിരിപ്പിനു ശേഷം ലോര്‍ഡ്‌സില്‍ നേടിയ ചരിത്രവിജയത്തിന് പിന്നാലെയാണ് ധോണി ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും വിരമിക്കുന്നതിന്റെ സൂചന നല്‍കിത്. ലോര്‍ഡ്‌സിലെ തന്റെ അവസാന ടെസ്റ്റ് മത്സരമാണ് ഇതെന്നാണ് ധോണി പറഞ്ഞത്.

85 ടെസ്റ്റുകള്‍ കളിച്ച ധോണിയുടെ ബാറ്റിംഗ് ശരാശരി 39ല്‍ താഴെ മാത്രമാണ്. എന്നാല്‍ ഏകദിനത്തില്‍ മികച്ച ശരാശരിയിലാണ് അദ്ദേഹം കളിക്കുന്നത്. ടെസ്റ്റില്‍ നിന്ന് വിരമിച്ചാല്‍ മികച്ച പ്രകടനം നടത്താന്‍ കഴിയാത്തതിനാല്‍ വിക്കറ്റ് കീപ്പര്‍ - ബാറ്റ്‌സ്മാന്‍ എന്ന നിലയില്‍ അദ്ദേഹം തുടരില്ല. ക്യാപ്‌റ്റന്‍ സ്ഥാനത്തേക്ക് വിരാട് കോലിയെ എത്തിക്കുകയും. കീപ്പര്‍ സ്ഥാനത്തേക്ക് സഞ്ജു സാംസണ്‍, നമന്‍ ഓജ എന്നിവരില്‍ നിന്ന് ആരെങ്കിലുമൊരാള്‍ വരുകയും ചെയ്യും. സഞ്ജു സാംസണാണ് ഈ കാര്യത്തില്‍ മുന്‍ തൂക്കം.

അതിനാല്‍ തന്നെ ടീമിലേക്കുള്ള വിളിയും കാത്തിരിക്കുകയാണ് സഞ്ജു. ടെസ്റ്റ് ടീമില്‍ നിന്നും വിരമിച്ചാലും ധോണി ഏകദിനത്തിലും ട്വന്റി - 20യിലും തുടര്‍ന്നേക്കും. നേരത്തെ പലതവണ വിരമിക്കല്‍ കാര്യം 33കാരനായ ധോണി വ്യക്തമാക്കിയിരുന്നു. 2015ഓടെ ഈ വിഷയത്തില്‍ വ്യക്തത കൈവരുമെന്നാണ് അറിയുന്നത്.

വെബ്ദുനിയ വായിക്കുക