2015 ലോകകപ്പ് സാധ്യത ടീമില്‍ സഞ്ജുവിനെ ഉള്‍പ്പെടുത്തി

Webdunia
വ്യാഴം, 4 ഡിസം‌ബര്‍ 2014 (15:36 IST)
2015ല്‍ ഫെബ്രുവരിയില്‍ ഓസ്ട്രേലിയയിലും ന്യൂസിലന്‍ഡിലുമായി നടക്കുന്ന ഇന്ത്യയുടെ ലോകകപ്പ് സാധ്യത ടീമിനെ പ്രഖ്യാപിച്ചു. മലയാളി താരം സഞ്ജു വി സാംസണ്‍ മപ്പത് അംഗ സാധ്യത ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

അതേ സമയം സീനിയര്‍ താരങ്ങളായ ഗൌതം ഗംഭീര്‍, യുവരാജ് സിംഗ്, ഹര്‍ഭജം സിംഗ്, വിരേന്ദര്‍ സെവാഗ്, സഹീര്‍ഖാന്‍ എന്നിവരെ ഒഴിവാക്കിയാണ് ബിസിസിഐ മുപ്പതംഗ ടീമിനെ പ്രഖ്യാപിച്ചത്.

ബിസിസിഐ ചീഫ് സിലക്ടര്‍ സന്ദീപ് പാട്ടീലിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സിലക്ഷന്‍ കമ്മിറ്റിയാണ് ടീമിനെ തിരഞ്ഞെടുത്തത്. ഫെബ്രുവരി 14മുതല്‍ മാര്‍ച്ച് 29വരെയാണ് ലോകകപ്പ് മല്‍സരങ്ങള്‍ú. ഒാസ്ട്രേലിയയും ന്യൂസീലന്‍ഡുമാണ് ഇക്കുറി ലോകകപ്പിന് ആതിഥ്യം വഹിക്കുന്നത്.

30 അംഗ സാധ്യതാ ടീം: മഹേന്ദ്ര സിങ് ധോണി, ശിഖര്‍ ധവാന്‍, രോഹിത് ശര്‍മ, അജിങ്ക്യ രഹാനെ, റോബിന്‍ ഉത്തപ്പ, വിരാട് കോഹ്ലി, സുരേഷ് റെയ്ന, അമ്പാട്ടി റായിഡു, കേദാര്‍ യാദവ്, മനോജ് തിവാരി, മനീഷ് പാണ്ഡെ, വൃദ്ധിമാന്‍ സാഹ, സഞ്ജു വി. സാംസണ്‍, ആര്‍. അശ്വിന്‍, പര്‍വേസ് റസൂല്‍, കരണ്‍ ശര്‍മ, അമിത് മിശ്ര, രവീന്ദ്ര ജഡേജ, അഷ്കര്‍ പട്ടേല്‍, ഇഷാന്ത് ശര്‍മ, ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷാമി, ഉമേഷ് യാദവ്, വരുണ്‍ ആരോണ്‍, ധവാല്‍ കുല്‍ക്കര്‍ണി, സ്റ്റ്യുവാര്‍ട് ബിന്നി, മോഹിത് ശര്‍മ, അശോക് ഡിന്‍ഡ, കുല്‍ദീപ് യാദവ്, മുരളി വിജയ്

മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.