അദാനിയില്ല, ഐപിഎൽ ടീമുകളുടെ പുതിയ ഉടമകൾ ആർപിഎസ്‌ജിയും സിവിസി ക്യാപിറ്റൽസും

തിങ്കള്‍, 25 ഒക്‌ടോബര്‍ 2021 (20:07 IST)
ഐപിഎല്ലിലെ പുതിയ ടീമുകളിലൊന്നിനെ അദാനി ഗ്രൂപ്പ് ഏറ്റെടുത്തേക്കുമെന്ന റിപ്പോർട്ടുകൾക്ക് അറുതിയിട്ട് പുതിയ ഐപിഎൽ ടീം ഉടമകളെ പ്രഖ്യാപിച്ചു. സഞ്ജീവ് ഗോയങ്കയുടെ ആർപിഎസ്ജി ഗ്രൂപ്പും സിവിസി ക്യാപിറ്റൽ പാർട്ട്ണേഴ്സുമാണ് പുതിയ രണ്ട് ടീമുകളുടെ ഉടമകളാവുക.
 
7090 കോടി രൂപയോടെ ആർപിഎസ്ജിയാണ് ഏറ്റവും ഉയർന്ന ടെൻഡർ സമർപ്പിച്ചത്. 5600 കോടി രൂപയുടെ ടെൻഡർ സമർപ്പിച്ച സിവിസി രണ്ടാമത് എത്തികോഴ വിവാദത്തെ തുടർന്ന് രാജസ്ഥാൻ റോയൽസിനെയും ചെന്നൈ സൂപ്പർ കിംഗ്സിനെയും വിലക്കിയിരുന്ന രണ്ട് സീസണുകളിൽ സഞ്ജീവ് ഗോയങ്കയുടെ ആർപിഎസ്ജി ഗ്രൂപ്പിന് ഐപിഎൽ ടീം ഉണ്ടായിരുന്നു. 
 
പൂനെ സൂപ്പർ ജയന്റ്സ് ആയിരുന്നു ആർപിഎസ്‌ജി ഗ്രൂപ്പിന് കീഴിലുണ്ടായിരുന്ന ഐപിഎൽ ടീം. ഫോർമുല 1ൻ്റെ ഉടമസ്ഥരായിരുന്ന ഇക്വിറ്റി ഫേം സിവിസി ക്യാപിറ്റൽ പാർട്ണേഴ്സ് സ്റ്റാർക്ക് ഗ്രൂപ്പ്, സ്കൈ ബെറ്റിങ് ആൻഡ് ഗെയിമിങ് തുടങ്ങിയ കമ്പനികളുടെയും ഉടമകളാണ്. ലഖ്‌നൗ, അഹമ്മദാബാദ് നഗരങ്ങൾ കേന്ദ്രീകരിച്ചാണ് പുതിയ ഫ്രാഞ്ചൈസികൾ. അഹ്മദാബാദ് ഫ്രാഞ്ചൈസിക്ക് ലോകത്തിലെ ഏറ്റവും വലിയ സ്റ്റേഡിയമായ നരേന്ദ്ര മോദി സ്റ്റേഡിയമാവും ഹോംഗ്രൗണ്ട്.
 
അദാനി ഗ്രൂപ്പ്, ഗ്ലേസർ ഫാമിലി, ആർപിഎസ്ജി ഗ്രൂപ്പ്, ജിൻഡാൽ സ്റ്റീൽ, ഹിന്ദുസ്താൻ ടൈംസ് മീഡിയ, സിവിസി ക്യാപിറ്റൽസ് ഓറോബിനോ ഫാർമ തുടങ്ങിയവരായിരുന്നു ഐപിഎൽ ഫ്രാഞ്ചൈസികൾക്കായി ബിഡ് സമർപ്പിച്ചിരുന്നത്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍