സംഗക്കാരയ്ക്ക് ലോകറെക്കോര്‍ഡ്; ലങ്ക കൂറ്റന്‍ സ്കോറിലേക്ക്

Webdunia
ബുധന്‍, 11 മാര്‍ച്ച് 2015 (11:55 IST)
ലോകകപ്പ് ക്രിക്കറ്റില്‍ തുടര്‍ച്ചയായ നാലാം സെഞ്ചറിനേടി ശ്രീലങ്കയുടെ തകര്‍പ്പന്‍ ബാറ്റ്സ്മാന്‍ സംഗക്കാര സ്കോട്ട്ലന്‍ഡിനെതിരെ ടീമിനേ കൂറ്റന്‍ സ്കോറിലേക്ക് എത്തിച്ചു. ഈ സെഞ്ച്വറിയോടെ ഏകദിനത്തില്‍ തുടര്‍ച്ചയായ 4 മത്സരങ്ങളില്‍ സെഞ്ച്വറി നേടുന്ന ആദ്യ ബാറ്റ്‌സ്മാന്‍ എന്ന റെക്കോഡാണ് സംഗക്കാരയ്ക്ക് ലഭിച്ചിരിക്കുന്നത്.  സ്‌കോട്‌ലന്‍ഡിനെതിരെ 86 പന്തില്‍ നിന്നാണ് സംഗക്കാര സെഞ്ച്വറി നേടിയത്. ശ്രീലങ്കയ്ക്കായി ദില്‍ഷല്‍നും സെഞ്ച്വറി നേടി. 
 
കൂട്ടത്തില്‍ മികച്ച പിന്തുണയുമായി സെഞ്ച്വറി തികച്ച് ദില്‍‌ഷനും സംഗക്കാരയേ സഹായിച്ചു. 99 പന്തില്‍ നിന്നാണ് ദില്‍‌ഷന്‍ സെഞ്ച്വറി നേടിയത്. എന്നാല്‍ 34‌മത്തെ ഓവറില്‍ ദി‌ല്‍ഷന്‍ പുറത്തായി. പകരമിറങ്ങിയ ജയവര്‍ധനെയും രണ്ടു റണ്‍സെടുക്കവെ പുറത്തായി.  തൊട്ടുപിന്നാലെ സെഞ്ച്വറി തികച്ച് ലോകറെക്കോര്‍ഡിട്ട സംഗക്കാരയും പുറത്തായെങ്കിലും മികച്ച സ്കോര്‍ പടുത്തുയര്‍ത്തിയതിനാല്‍ ടീം സ്കോര്‍ മുന്നൂറ് കടക്കുമെന്നാണ് കരുതുന്നത്.