ഇംഗ്ലണ്ട് താരങ്ങള്‍ക്ക് പന്തെറിഞ്ഞ് സച്ചിന്റെ മകന്‍ അര്‍ജുന്‍

Webdunia
വ്യാഴം, 16 ജൂലൈ 2015 (17:38 IST)
ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിനൊപ്പം പരിശീലനത്തിനായി ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറിന്റെ മകന്‍ അര്‍ജ്ജുന്‍ എത്തിയത് കൌതുകമായി. ഓസ്ട്രേലിയയ്ക്കെതിരായ രണ്ടാം ടെസ്റ്റിനു മുമ്പാണ് ഇംഗ്ലണ്ട് താരങ്ങൾക്ക് പതിനഞ്ചുകാരനായ അർജുൻ ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിന് വേണ്ടി പന്തെറിഞ്ഞത്.

പരിശീലനത്തിനിടെ അര്‍ജുന്‍ കൂടുതല്‍ സമയവും ഇംഗ്ലണ്ടിന്റെ ബൗളിംഗ് കോച്ച് ഒട്ടിസ് ഗിബ്‌സന്റെ ഒപ്പമാണ് ചിലവഴിച്ചത്. അലിസ്റ്റര്‍ കുക്ക്, ബെന്‍ സ്റ്റോക്‌സ് എന്നിവരാണ് അര്‍ജുന്റെ പന്തുകള്‍ നേരിട്ടത്. ഇടംകൈയന്‍ പേസ് ബൗളറാണ് പതിനഞ്ചുകാരനായ അര്‍ജുന്‍. അതേസമയം ബൗളിംഗില്‍ മാത്രമല്ല ബാറ്റിംഗിലും അര്‍ജുന്‍ കേമനാണെന്നാണ് റിപ്പോര്‍ട്ടുകള്‍.