സച്ചിന്റെ മകന് തന്ത്രങ്ങളോതി അക്രം; “അര്‍ജുന്‍ ഒരിക്കല്‍ താരമാകും”
വ്യാഴം, 14 മെയ് 2015 (14:15 IST)
ക്രിക്കര്‍ ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കറുടെ മകന്‍ അര്‍ജുന് ബോളിംഗ് തന്ത്രങ്ങള്‍ ഉപദേശിച്ച് ഇന്‍ സ്വിംഗറിന്റെയും ഔട്ട് സിംഗറിന്റെയും തമ്പുരാനായ പാകിസ്ഥാന്‍ പേസ് ബോളര്‍ വസീം അക്രം. മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തില്‍ വെച്ചാണ് അക്രം അര്‍ജുന് ബോളിംഗ് ടിപ്പ്സ് നല്‍കിയത്.
ഐപിഎല്‍ ക്രിക്കറ്റില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ബോളിംഗ് കോച്ചായ അക്രം ടീം പരിശീലനത്തിന് എത്തിയപ്പോഴാണ് അര്‍ജുന് ബോളിംഗ് പരിശീലനം നല്‍കിയത്. ബോളിംസ് ആക്ഷനെക്കുറിച്ചും സ്വിംഗ് ബോളിംഗിനെക്കുറിച്ചും അക്രം വിശദമായി അര്‍ജുന് പറഞ്ഞു കൊടുത്തു. ഒപ്പം ശാരീരിക ക്ഷമത നിലനിര്‍ത്താനുള്ള തന്ത്രങ്ങളും അക്രം കൊച്ചു താരത്തിന് ഉപദേശിച്ചു. ശാരീരികക്ഷമത നിലനിര്‍ത്തുക എന്നത് ഒരു കളിക്കാരന്റെ നിലനില്‍പ്പിന് തന്നെ അത്യാവശ്യമാണ്. അക്രം പറഞ്ഞു.
അര്‍ജുനെ പ്രസംസിക്കാനും അക്രം മടികാണിച്ചില്ല. “ ഇംഗ്ലണ്ടില്‍ വെച്ച് നടന്ന ഒരു മത്സരത്തിലാണ് അര്‍ജുനെ ആദ്യമായി കാണുന്നത്. അതൊരു പ്രദര്‍ശന മത്സരമായിരുന്നു. അന്ന് ബാറ്റിംഗിനെക്കാള്‍ പ്രാധാന്യത്തോടെ തന്ത്രപൂര്‍വം പന്തെറിഞ്ഞ ഇടം കയ്യന്‍ മീഡിയം പേസറായ അര്‍ജുന്റെ താല്‍പ്പര്യം ബോളിംഗില്‍ ആണെന്ന് എനിക്ക് വ്യക്തമായി. അവന് പതിനഞ്ച് വയസ് മാത്രമെ ആയിട്ടുള്ളു. ഇനിയും ഒരുപാട് ദൂരം മുന്നോട്ട് പോകാന്‍ ബാക്കിയുണ്ടെന്നും ” അക്രം പറഞ്ഞു.