കരിയറിലെ ഏറ്റവും വലിയ നഷ്ടങ്ങൾ ഇവയാണ്, തുന്നുപറഞ്ഞ് സച്ചിൻ !

ഞായര്‍, 17 മെയ് 2020 (14:04 IST)
സച്ചിൻ ടെൻഡുല്ലറുഋടെ ക്രിക്കറ്റ് കരിയഋൽ എന്ത് നഷ്ടം എന്നായിരിയ്ക്കും നമ്മൾ ചോദിയ്ക്കുക. എന്നാൽ രണ്ട് കാര്യങ്ങളിൽ തനിക്ക് നഷ്ടബോധ തോന്നിയിട്ടുണ്ട് എന്ന് സച്ചിൻ തന്നെ തുറന്നുപറയുകയാണ്. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിനിലാണ് കരിയറിലെ ഏറ്റവും വലിയ നഷ്ടങ്ങള്‍ ഏതൊക്കെയെന്ന് സച്ചിന്‍ വെളിപ്പെടുത്തിയത്.
 
'എനിക്ക് രണ്ട് കാര്യങ്ങളിലാണ് നഷ്ടബോധമുള്ളത്. സുനില്‍ ഗവാസ്കര്‍ക്കൊപ്പം കളിക്കാന്‍ കഴിഞ്ഞിട്ടില്ല എന്നതാണ് ഇതില്‍ ആദ്യത്തേത്. കുട്ടിക്കാലത്ത് എന്റെ ഹീറോ ആയിരുന്നു ഗവാസ്കര്‍. ഒരു ടീമില്‍ അദ്ദേഹത്തിനൊപ്പം കളിക്കാന്‍ കഴിയാത്തത് വലിയ നഷ്ടമായി ഞാന്‍ കരുതുന്നു. ഞാന്‍ അരങ്ങേറ്റം കുറിക്കുന്നതിന് മുൻപ് തന്നെ അദ്ദേഹം ക്രിക്കറ്റിൽനിന്നും വിരമിച്ചിരുന്നു.
 
വിവിയന്‍ റിച്ചാര്‍ഡ്സിനെതിരെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ കളിക്കാന്‍ കഴിഞ്ഞിട്ടില്ല എന്നതാണ്‌ മറ്റൊരു നഷ്ടമായി‌ ഞാന്‍ കാണുന്നത്. കൗണ്ടിയില്‍ അദ്ദേഹത്തിനെതിരെ കളിക്കാന്‍ എനിക്ക് സാധിച്ചു. എന്നാല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അതിന് കഴിഞ്ഞില്ല.' സച്ചിന്‍ പറഞ്ഞു

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍