ചെന്നൈയ്ക്ക് വേണ്ടി തിളങ്ങി വീണ്ടും ഗെയ്ക്വാദ്

തിങ്കള്‍, 3 ഏപ്രില്‍ 2023 (20:43 IST)
ഇന്ത്യന്‍ ടീമിന്റെ ഭാവി താരമാകാനുള്ള കഴിവ് തനിക്കുണ്ടെന്ന് വിളിച്ചോതി ഋതുരാജ് ഗെയ്ക്വാദിന്റെ തകര്‍പ്പന്‍ പ്രകടനം. ഐപിഎല്ലില്‍ തുടര്‍ച്ചയായി രണ്ടാം മത്സരത്തിലും ഗെയ്ക്വാദ് അര്‍ധ സെഞ്ചുറി നേടി. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരായ മത്സരത്തിലാണ് ചെന്നൈയ്ക്ക് വേണ്ടി ഗെയ്ക്വാദിന്റെ രണ്ടാം സെഞ്ചുറി. 31 പന്തില്‍ മൂന്ന് ഫോറും നാല് സിക്‌സും സഹിതം 57 റണ്‍സാണ് ഗെയ്ക്വാദ് നേടിയത്. ഡെവന്‍ കോണ്‍വെയുമായി ചേര്‍ന്ന് നൂറ് റണ്‍സിന്റെ പാട്ണര്‍ഷിപ്പ് ഗെയ്ക്വാദ് സ്വന്തമാക്കി. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍