രോഹിത് ശര്‍മയ്ക്ക് പുറംവേദന; അടുത്ത മത്സരം നഷ്ടമായേക്കും

ബുധന്‍, 3 ഓഗസ്റ്റ് 2022 (10:34 IST)
ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയ്ക്ക് കലശലായ പുറംവേദന. വെസ്റ്റ് ഇന്‍ഡീസിനെതിരായ മൂന്നാം ട്വന്റി 20 മത്സരത്തില്‍ ബാറ്റ് ചെയ്യുന്നതിനിടെ പുറംവേദന കാരണം രോഹിത് റിട്ടയേര്‍ഡ് ഹര്‍ട്ടായിരുന്നു. ബിസിസിഐ മെഡിക്കല്‍ സംഘം രോഹിത്തിന്റെ രോഗാവസ്ഥ വിലയിരുത്തുന്നുണ്ട്. വെസ്റ്റ് ഇന്‍ഡീസിനെതിരായ അടുത്ത മത്സരം രോഹിത്തിന് നഷ്ടമായേക്കുമെന്നാണ് റിപ്പോര്‍ട്ട്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍