ആ കാഴ്ച രോഹിത്തിന്റെ ക്ഷമ നശിപ്പിച്ചു; സര്‍ഫ്രാസ് റണ്‍ഔട്ട് ആയപ്പോള്‍ തൊപ്പി വലിച്ചെറിഞ്ഞ് ഇന്ത്യന്‍ നായകന്‍

രേണുക വേണു

വ്യാഴം, 15 ഫെബ്രുവരി 2024 (18:01 IST)
Rohit Sharma and Sarfraz Khan

ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റില്‍ ആദ്യം ബാറ്റ് ചെയ്യുന്ന ഇന്ത്യ ഒന്നാം ദിനം അവസാനിക്കുമ്പോള്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 326 റണ്‍സ് നേടിയിട്ടുണ്ട്. സെഞ്ചുറി നേടിയ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയും (196 പന്തില്‍ 131), ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയും (212 ബോളില്‍ പുറത്താകാതെ 110) ഇന്ത്യക്കായി മികച്ച ഇന്നിങ്‌സുകളാണ് കളിച്ചത്. സര്‍ഫ്രാസ് ഖാന്‍ 66 പന്തില്‍ 62 റണ്‍സെടുത്ത് പുറത്തായി. ഇന്ത്യന്‍ ഡ്രസിങ് റൂമിനെ മുഴുവന്‍ നിരാശപ്പെടുത്തുന്ന ഒന്നായിരുന്നു സര്‍ഫ്രാസിന്റെ റണ്‍ഔട്ട്. മികച്ച രീതിയില്‍ കളിക്കുകയായിരുന്ന സര്‍ഫ്രാസ് ജഡേജയുടെ പിഴവിനെ തുടര്‍ന്നാണ് റണ്‍ഔട്ടായത്. 
 
ജഡേജ 99 റണ്‍സില്‍ നില്‍ക്കുമ്പോഴായിരുന്നു സംഭവം. മിഡ് - ഓണിലേക്ക് സിംഗിളിനായി ശ്രമിച്ച ജഡേജ ആ തീരുമാനം പിന്‍വലിച്ച് ക്രീസിലേക്ക് തിരിച്ചു കയറിയതാണ് സര്‍ഫ്രാസിന്റെ വിക്കറ്റ് പോകാന്‍ കാരണം. സിംഗിളിനായി ക്രീസില്‍ നിന്ന് ഇറങ്ങിയ ജഡേജ പന്ത് ഫീല്‍ഡറുടെ കൈയില്‍ എത്തിയതു കണ്ട് തിരിച്ചു ക്രീസിലേക്ക് കയറി. എന്നാല്‍ നോണ്‍ സ്‌ട്രൈക്കര്‍ എന്‍ഡില്‍ ഉണ്ടായിരുന്ന സര്‍ഫ്രാസിന് തിരിച്ച് ക്രീസില്‍ കയറാന്‍ സാധിച്ചില്ല. മാര്‍ക്ക് വുഡ് ഡയറക്ട് ത്രോയിലൂടെ സര്‍ഫ്രാസിനെ പുറത്താക്കി. 

Rohit Sharma was very angry with that Run out

What an Incredible inning by Sarfaraz Khan in his debut Match .#ENGvsIND #INDvsENGTest #SarfarazKhan #RohitSharmapic.twitter.com/nbiAKZ2CXV

— MOHIT  (@Themohit_19) February 15, 2024
സര്‍ഫ്രാസ് റണ്‍ഔട്ട് ആയപ്പോള്‍ നായകന്‍ രോഹിത് ശര്‍മയ്ക്ക് ദേഷ്യം അടക്കാന്‍ സാധിച്ചില്ല.

ROHIT SHARMA ANGRY AND THREW HIS CAP WHEN SARFARAZ KHAN GOT RUN OUT #INDvsENG pic.twitter.com/aBDHITDagO

— Farid Khan (@_FaridKhan) February 15, 2024


ഡ്രസിങ് റൂമില്‍ നില്‍ക്കുകയായിരുന്ന രോഹിത് തൊപ്പി വലിച്ചെറിഞ്ഞു. വീഡിയോയും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍